'നിയമവും ഭരണഘടനയും ആരുടെയും അടിമകളല്ല; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തടസമാകുന്നത് ബി ജെ പി; മുഗളന്‍മാരെപ്പോലെ അവര്‍ ഭീഷണിപ്പെടുത്തുന്നു; രാഷ്ട്രപതി ഭരണം ഏര്‍പെടുത്തുമെന്ന പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശിവസേന
Nov 2, 2019, 12:05 IST
മുംബൈ: (www.kvartha.com 02.11.2019) ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. മുഖപത്രമായ സാമ്നയിലൂടെയാണ് പാര്‍ട്ടി ബി ജെ പിക്കെതിരെ തിരിഞ്ഞത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ബി ജെ പി നേതാവ് സുധിര്‍ മുങ്കതിവാറിന്റെ പ്രസ്താവനയാണ് വിമര്‍ശനത്തിന് കാരണമായത്. മുഗളര്‍ ചെയ്തത് പോലെയാണ് ബി ജെ പി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതെന്നും മുഖപത്രത്തിലൂടെ ശിവസേന കുറ്റപ്പെടുത്തി.
സുധിര്‍ മുങ്കതിവാറിന്റെ പ്രസ്താവന ജനാധിപത്യത്തിനെതിരെയും ഭരണഘടനാ വിരുദ്ധവുമാണെന്നും ശിവസേന മുഖപ്രസംഗത്തിലൂടെ വിമര്‍ശിച്ചു. 'നിയമവും ഭരണഘടനയും ആരുടെയും അടിമകളല്ല. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഉത്തരവാദികള്‍ ഞങ്ങളല്ല? അത് ജനങ്ങള്‍ക്കും അറിയാം. ഭരണഘടനയും നിയമവും എന്താണെന്ന് ഞങ്ങള്‍ക്കുമറിയാം. സര്‍ക്കാര്‍ രൂപീകരണത്തിന് തടസം ബി.ജെ.പിയാണ്' എന്നും ശിവസേന സാമ്നയില്‍ കുറിച്ചു.
ബി ജെ പി നേതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെടുന്നവര്‍ എന്തുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്നും ശിവസേന ചോദിക്കുന്നു. അതോടൊപ്പം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാത്തവരാണ് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതെന്നും, തങ്ങള്‍ ഭരിക്കാന്‍ ജനിച്ചവരാണെന്നാണ് ഇത്തരം ആളുകളുടെ മനോഭാവമെന്നും, ആ മനോഭാവമാണ് ഭൂരിപക്ഷം കിട്ടാത്തതിന്റെ കാരണമെന്നും ശിവസേന കുറിക്കുന്നു.
നവംബര്‍ എട്ടിനാണ് മഹാരാഷ്ട്രയില്‍ നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ബി ജെ പിയും ശിവസേനയും തമ്മിലുള്ള അധികാര തര്‍ക്കം ഇതുവരെ മാറിയിട്ടില്ല. അതിനിടെ ഈ മാസം ഏഴിനകം സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് ബി ജെ പി നേതാവ് സുധിര്‍ മുങ്കതിവാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ശിവസേന.

രണ്ടര വര്‍ഷം വീതമായി ശിവസേനയും ബി ജെ പിയും മുഖ്യമന്ത്രി പദവി പങ്കിടണമെന്നതാണ് ശിവസേനയുടെ ആവശ്യം. മൊത്തം 288 അംഗങ്ങളുള്ള സഭയില്‍ ബി ജെ പിയുടെ സീറ്റുകള്‍ 122ല്‍ നിന്നും 105 ആയി കുറഞ്ഞിരുന്നു. അതേസമയം ശിവസേന എം എല്‍ എമാരുടെ എണ്ണം 63ല്‍നിന്ന് 56 ആയും കുറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP threatening us as Mughals did: Shiv Sena slams ally over call for President's rule in Maharashtra, Mumbai, News, Maharashtra, Criticism, BJP, Shiv Sena, Politics, Trending, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.