SWISS-TOWER 24/07/2023

Bharat Jodo Yatra | ഭാരത് ജോഡോ യാത്ര: രാഹുലിനെ ട്രോളി ബിജെപിയുടെ അനിമേഷൻ വീഡിയോ; 'റീലും', 'റിയലും' പങ്കുവെച്ച് കോൺഗ്രസ്; സാമൂഹ്യ മാധ്യമങ്ങളിൽ വാക് പോര്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ അനിമേഷൻ വീഡിയോ പുറത്തിറക്കി ബിജെപി. പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഷോലെ എന്ന ചിത്രത്തിലെ അസ്രാണിയുടെ കഥാപാത്രമായി രാഹുൽ ഗാന്ധിയെ അവതരിപ്പിക്കുന്ന രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള അനിമേഷൻ വീഡിയോയാണ് ബിജെപി ഔദ്യോഗിക ട്വിറ്റർ പേജിൽ പുറത്തുവിട്ടത്.
  
Bharat Jodo Yatra | ഭാരത് ജോഡോ യാത്ര: രാഹുലിനെ ട്രോളി ബിജെപിയുടെ അനിമേഷൻ വീഡിയോ; 'റീലും', 'റിയലും' പങ്കുവെച്ച് കോൺഗ്രസ്; സാമൂഹ്യ മാധ്യമങ്ങളിൽ വാക് പോര്

ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതും, നേതാക്കൾ രാജിവെച്ച് ഗുലാംനബി ആസാദിനൊപ്പം ചേർന്നതും, രാജസ്താനിലെ ചേരിപ്പോരും ഉൾപെടെയുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്. 'അമ്മേ, എന്തുകൊണ്ട് മോശം സമയങ്ങൾ അവസാനിക്കുന്നില്ല? ഖതം... ടാറ്റ... വിട', രാഹുൽ ഗാന്ധിയെയും അമ്മ സോണിയാ ഗാന്ധിയെയും പരാമർശിച്ച് എന്നിങ്ങനെ പറഞ്ഞാണ് ബിജെപിയുടെ പരിഹാസ വീഡിയോ അവസാനിക്കുന്നത്. നിരവധി ബിജെപി നേതാക്കളും വക്താക്കളും വിഡിയോ തങ്ങളുടെ ട്വിറ്റർ അകൗണ്ടിൽ പങ്കിട്ടു.


അതേസമയം ബിജെപി മുഴുവൻ 'വിലകുറഞ്ഞ ട്രോളാ'യി മാറിയെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥ് പ്രതികരിച്ചു. ഭാരത് ജോഡോ യാത്ര ബിജെപിയെ ഭയപ്പെടുത്തുന്നു. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും പരിഹാരം കണ്ടെത്താൻ ശ്രമിച്ചാൽ ഭയം നല്ലതാണെന്നും സുപ്രിയ കുറിച്ചു. ബിജെപിയുടെ ട്രോൾ വില കുറഞ്ഞതാണെന്ന് കാണിക്കാൻ 25 പൈസയുടെ ചിത്രവും അവർ ട്വീറ്റ് ചെയ്തു. ഭാരത് ജോഡോ യാത്രയുടെ വിജയത്തെ പ്രതിരോധിക്കാനുള്ള ബിജെപിയുടെ ഏറ്റവും പുതിയ മാർഗമെന്നായിരുന്നു കോൺഗ്രസ് ജെനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്.

'നുണകളും പ്രചാരണങ്ങളും കൊണ്ട് സത്യത്തിന്റെ ശക്തി കുറയ്ക്കാനാവില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭരത് ജോഡോ യാത്ര ഇപ്പോൾ വിപ്ലവത്തിന്റെ രൂപമെടുത്തിരിക്കുകയാണ്', അംരീഷ് രഞ്ജൻ പാണ്ഡെ ട്വീറ്റ് ചെയ്തു. ബിജെപിയുടെ ട്രോൾ വീഡിയോയും ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളും ചേർത്ത് 'റീൽ', 'റിയൽ' എന്ന തലക്കെട്ടിൽ രണ്ട് വീഡിയോകളും അദ്ദേഹം പോസ്റ്റ് ചെയ്തു.

Keywords: New Delhi, India, National, News, Top-Headlines, Latest-News, Politics, Political-News, Political Party, Rahul Gandhi, Congress, BJP, BJP puts out animation video of Rahul on Bharat Jodo Yatra, Cong slams.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia