ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 23.05.2016) കേരളത്തില്‍ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരായ സി പി എം ആക്രമണത്തില്‍ പ്രതിഷേധിച്ച് സി പി എം കേന്ദ്ര ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്നെത്തിയ പ്രവര്‍ത്തകര്‍ എ കെ ജി ഭവന്റെ ബോര്‍ഡ് കുത്തിക്കീറി. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരുടെ വന്‍സംഘമാണ് എ കെ ജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.
പിണറായി വിജയന്‍ അടക്കമുള്ള സി പി എം നേതാക്കള്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ നിരത്തിയുമാണ് പ്രകടനം. ബി ജെ പി ദില്ലി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അതേസമയം സംസ്ഥാനത്ത് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് എതിരെയുണ്ടായ അക്രമത്തില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാഷ്ട്രപതിക്ക് പരാതി നല്‍കി.
തൃശൂര്‍ കയ്പമംഗലത്ത് വിജയാഹ്ലാദത്തിനിടെ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് എ കെ ജി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ബി ജെ പി തീരുമാനിച്ചത്.

Keywords: New Delhi, National, India, BJP, CPM, March, attack, RSS, Kerala, Kummanam Rajasekharan, AKG Bhavan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.