ഭൂപേന്ദ്ര പടേല്‍ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രി

 


ADVERTISEMENT

അഹ് മദാബാദ് : (www.kvartha.com 12.09.2021) ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പടേലിനെ പ്രഖ്യാപിച്ചു. ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. വിജയ് രൂപാണി കഴിഞ്ഞ ദിവസം രാജിപ്രഖ്യാപിച്ചതോടെയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെയാണ് കഴിഞ്ഞദിവസം വിജയ് രൂപാണിയുടെ നാടകീയമായ രാജി പ്രഖ്യാപനം. എന്നാല്‍ രാജിക്കുള്ള യഥാര്‍ഥ കാരണം ഇപ്പോഴും അവ്യക്തമാണ്.

ഭൂപേന്ദ്ര പടേല്‍ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രി

ഘട് ലോദിയ നിയമസഭാ സീറ്റില്‍ നിന്നുള്ള ബിജെപി എംഎല്‍എയും അഹ് മദാബാദ് മുന്‍സിപെല്‍ കോര്‍പറേഷന്റെ സ്ഥിരം സമിതിയുടെ മുന്‍ ചെയര്‍മാനുമാണ് ഭൂപേന്ദ്ര പടേല്‍.

Keywords:  BJP picks Bhupendra Patel as Gujarat's new Chief Minister, Ahmedabad, News, Gujarath, Chief Minister, BJP, Resignation, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia