ബിജെപി എംപി വരുണ്‍ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ്; സ്ഥാനാർഥികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മുന്‍കരുതല്‍ ഡോസ് അനുവദിക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com 09.01.2022) കോവിഡ് പോസിറ്റീവായതായി ബിജെപി എം പി വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. തീവ്രമായ രോഗലക്ഷണമുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള എം പിയാണ്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് സ്ഥാനാർഥികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മുന്‍കരുതല്‍ ഡോസ് അനുവദിക്കണമെന്ന് വരുണ്‍ തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചു.
                
ബിജെപി എംപി വരുണ്‍ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ്; സ്ഥാനാർഥികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മുന്‍കരുതല്‍ ഡോസ് അനുവദിക്കും

കഴിഞ്ഞ മൂന്ന് ദിവസമായി പിലിഭിത്തിലുണ്ട് വരുണ്‍. രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് പരിശോധന നടത്തിയത്. മൂന്നാം തരംഗത്തിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇടയിലാണ്. സ്ഥാനാർഥികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുപ്പ് കമീഷന്‍ മുന്‍കരുതല്‍ ഡോസുകള്‍ നല്‍കണം. 'അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏറ്റവുമധികം നിയമസഭാ സീറ്റുകളുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച് മൂന്ന്, ഏഴ് എന്നീ തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായി വോടെടുപ്പ് നടക്കും. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ ഒരേസമയമാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 14 മുതല്‍ മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 27 നും മാര്‍ച് മൂന്നിനും രണ്ട് ഘട്ടങ്ങളിലായി നടക്കും.

പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപൂര്‍ എന്നിവയ് ക്കൊപ്പം ഉത്തര്‍പ്രദേശിലെ വോടെണ്ണല്‍ മാര്‍ച് 10 ന് നടക്കും. കഴിഞ്ഞ മാസം, ഉത്തര്‍പ്രദേശ് ഉള്‍പെടെ നിരവധി സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തിയതിനെ വരുണ്‍ ഗാന്ധി വിമര്‍ശിക്കുകയും രോഗം തടയുന്നതാണോ അതോ തെരഞ്ഞെടുപ്പ് വേളയില്‍ ശക്തിപ്രകടനത്തില്‍ ഏര്‍പെടുന്നതാണോ നമ്മുടെ മുന്‍ഗണനയെന്ന് തീരുമാനിക്കണമെന്ന് പറഞ്ഞിരുന്നു.


Keywords:  News, National, Top-Headlines, COVID-19, MP, BJP, New Delhi, Politics, Social Media, Uttar Pradesh, Punjab, Uttarakhand, Manipur, Goa, Varun Gandhi, Positive, BJP MP Varun Gandhi tests COVID-19 positive.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia