ബി ജെ പി സംഘടിപ്പിച്ച പരിപാടിക്കിടെ തലകറങ്ങി വീണ് പ്രജ്ഞാ സിങ് ഠാക്കൂര്‍; തന്റെ കാഴ്ച നഷ്ടമായതുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് ഭരണത്തിലേറ്റ പീഡനങ്ങളാണെന്ന് എം പി
Jun 23, 2020, 16:03 IST
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 23.06.2020) ബി ജെ പി സംഘടിപ്പിച്ച പരിപാടിക്കിടെ തലകറങ്ങി വീണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ എം പി. ചൊവ്വാഴ്ച ഭോപാലില്‍ സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ പരിപാടിക്കിടെയാണ് പ്രഞ്ജ തലകറങ്ങി വീണത്. പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
തന്റെ കാഴ്ച നഷ്ടമായതുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് ഭരണത്തിലേറ്റ പീഡനങ്ങളാണെന്ന് പ്രജ്ഞാ സിങ് ഠാക്കൂര്‍ ഞായറാഴ്ച ആരോപിച്ചിരുന്നു. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രജ്ഞ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്.
' ഒന്‍പതു വര്‍ഷമായുള്ള കോണ്‍ഗ്രസിന്റെ പീഡനത്തെ തുടര്‍ന്ന് എനിക്ക് നിരവധി പരിക്കുകളുണ്ടായി. അന്നത്തെ പീഡനങ്ങള്‍ തന്നെ ഇപ്പോഴും അലട്ടുകയാണ്. എന്റെ കണ്ണിലും തലച്ചോറിലും പഴുപ്പും വീക്കവും രൂപപ്പെട്ടു. ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന് മങ്ങിയ കാഴ്ചയാണുള്ളത്' എന്നായിരുന്നു പ്രജ്ഞാസിങ് പറഞ്ഞിരുന്നത്. 2008ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞാസിങ് ജയിലില്‍ കിടന്നിരുന്നു.
കോവിഡ് മഹാമാരിയും പിന്നാലെ പ്രഖ്യാപിച്ച ലോക്ഡൗണും കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രജ്ഞാസിങിനെ കാണാനില്ലെന്ന് മണ്ഡലത്തിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Keywords: BJP MP Sadhvi Pragya Thakur falls ill at party event in Bhopal, Bhoppal, News, Politics, Allegation, Congress, BJP, Hospital, Treatment, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.