Eloped | 'ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ 19 കാരിയെ 'ദ കേരള സ്റ്റോറി' കാണാന്‍ കൂട്ടിക്കൊണ്ട് പോയി; പിന്നാലെ പെണ്‍കുട്ടി മുസ്ലീം കാമുകനൊപ്പം ഒളിച്ചോടി'

 


ഭോപ്പാല്‍: (www.kvartha.com) ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ വിവാദ ചിത്രമായ 'ദ കേരള സ്റ്റോറി' കൂട്ടിക്കൊണ്ട് പോയി കാണിച്ച പെണ്‍കുട്ടി മുസ്ലീം കാമുകനൊപ്പം ഒളിച്ചോടിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഭോപ്പാലിലെ 19 കാരിയായ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് വിവാഹത്തിന് തൊട്ടുമുമ്പ് കാമുകനായ യൂസഫ് എന്നയാളോടൊപ്പം വീടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.
   
Eloped | 'ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ 19 കാരിയെ 'ദ കേരള സ്റ്റോറി' കാണാന്‍ കൂട്ടിക്കൊണ്ട് പോയി; പിന്നാലെ പെണ്‍കുട്ടി മുസ്ലീം കാമുകനൊപ്പം ഒളിച്ചോടി'

യൂസഫില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍ പെണ്‍കുട്ടിയെ ഉപദേശിച്ചിരുന്നതായി പറയുന്നു. വീട്ടുകാര്‍ വേറൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു. അതിനിടെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് യൂസഫ്.

സംഭവത്തില്‍ ബന്ധുക്കള്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂസഫ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണെന്നും പെണ്‍കുട്ടി വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും എടുത്തുകൊണ്ടുപോയതായും 19കാരിയുടെ കുടുംബം ആരോപിക്കുന്നു. അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് യൂസഫിനൊപ്പം താമസിക്കുന്നതെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസിനെ ഉദ്ധരിച്ച് ടിവി9 റിപ്പോര്‍ട്ട് ചെയ്തു.

Keywords: Madhya Pradesh, BJP MP, Kerala Story, Pragya Singh Thakur, National News, Missing News, Eloped, BJP MP Pragya Singh Thakur takes 19-year-old girl to watch The Kerala Story, she elopes with her Muslim lover.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia