കോവിഡ് രോഗബാധ പ്രതിരോധിക്കാന്‍ എല്ലാവരും ഗോമൂത്രം കുടിക്കണമെന്ന വിചിത്ര നിര്‍ദേശവുമായി യുപി ബിജെപി എംഎല്‍എ
May 8, 2021, 09:43 IST
ലഖ്‌നൗ: (www.kvartha.com 08.05.2021) കോവിഡ് രോഗബാധ പ്രതിരോധിക്കാന്‍ എല്ലാവരും ഗോമൂത്രം കുടിക്കണമെന്ന വിചിത്ര നിര്‍ദേശവുമായി യുപി ഭൈരയിലെ ബി ജെ പി എം എല്‍ എ സുരേന്ദ്ര സിങ്. രാവിലെ വെറും വയറ്റിലാണ് ഗോമൂത്രം കുടിക്കേണ്ടത്. അതിന് ശേഷം അരമണിക്കൂര്‍ നേരത്തേക്ക് മറ്റ് ഭക്ഷണ പദാര്‍ഥങ്ങളൊന്നും കഴിക്കരുത്. ശാസ്ത്രം വിശ്വസിച്ചാലും ഇല്ലെങ്കിലും താന്‍ ഗോമൂത്രത്തിന്റെ രോഗം മാറ്റാനുള്ള കഴിവില്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പലരും 18 മണിക്കൂര്‍ ജോലി ചെയ്യുന്നതിന്റെ രഹസ്യം ഗോമൂത്രമാണ്. വെള്ളത്തില്‍ ചേര്‍ത്താണ് ഗോമൂത്രം കുടിക്കേണ്ടത്. നേരിട്ട് ഇത് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പതഞ്ജലിയുടെ ഗോമൂത്രം പരീക്ഷിക്കാം. കോവിഡിന് മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ഗോമൂത്രം ഔഷധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗോമൂത്രം കുടിക്കുന്നതിന്റെ വിഡിയോയും എം എല്‍ എ പങ്കുവെച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.