MLA Arrested | 'പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം'; ബിജെപി എംഎല്‍എ അറസ്റ്റില്‍

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 'ശ്രീറാം ചാനല്‍, തെലങ്കാന' എന്ന യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ സിംഗ് പ്രവാചകനെതിരെ അശ്ലീലമായ ഭാഷ ഉപയോഗിച്ചുവെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ വാജിഹുദ്ദീന്‍ സല്‍മാന്‍ നല്‍കിയ പരാതിയിലാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. പിന്നീട് വീഡിയോ നീക്കം ചെയ്തു.
                     
MLA Arrested | 'പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം'; ബിജെപി എംഎല്‍എ അറസ്റ്റില്‍

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് സിംഗിനെതിരെ കേസെടുത്തതെന്ന് ലോകല്‍ പൊലീസ് ഓഫീസര്‍ ജി കോട്ടേശ്വര റാവു പറഞ്ഞു.

സംഭവത്തില്‍ ഹൈദരാബാദില്‍ പ്രതിഷേധം ആളിക്കത്തിയിരുന്നു. രാജാ സിംഗിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗം അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്‍ഡ്യ മജ്ലിസ്-ഇ-ഇതിഹാദുല്‍ മുസ്ലിമീന്റെ (AIMIM) നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ഹൈദരാബാദ് പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന സിംഗിനെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു.

Keywords:  Latest-News, National, Top-Headlines, Controversy, BJP, Arrested, Hyderabad, Allegation, Complaint, BJP MLA Raja Singh Arrested, BJP MLA Raja Singh Arrested in Hyderabad, Prophet Mohammed, BJP MLA Arrested, BJP MLA Raja Singh Arrested in Hyderabad Over Comments On Prophet Mohammed.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia