SWISS-TOWER 24/07/2023

Chandigarh Mayor | ചണ്ഡീഗഡ് മേയർ: സുപ്രീം കോടതി ഇടപെടലിൽ 'ഇൻഡ്യ സഖ്യം' ബിജെപിക്കെതിരെ വലിയ വിജയം നേടിയെങ്കിലും പദവിയിൽ തുടരാനായെന്ന് വരില്ല! കാരണമിതാണ്

 


ന്യൂഡെൽഹി: (KVARTHA) ആം ആദ്മി പാർട്ടി (AAP) സ്ഥാനാർഥി കുൽദീപ് കുമാറിനെ ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ വി ജയിയായി ജനുവരി 20 ന് സുപ്രീം കോടതി പ്രഖ്യാപിച്ചെങ്കിലും കോർപ്പറേഷനിൽ ഭൂരിപക്ഷം തെളിയിക്കുക എഎപി-കോൺഗ്രസ് സഖ്യത്തിന് അത്ര എളുപ്പമല്ല. 36 അംഗ കോർപ്പറേഷനിൽ ബിജെപിക്ക് നിലവിൽ 17 കൗൺസിലർമാരുണ്ട്. ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ 14 വോട്ടുകളും കൂറുമാറിയ മൂന്ന് ആം ആദ്മി കൗൺസിലർമാരും അടക്കമാണിത്.

Chandigarh Mayor | ചണ്ഡീഗഡ് മേയർ: സുപ്രീം കോടതി ഇടപെടലിൽ 'ഇൻഡ്യ സഖ്യം' ബിജെപിക്കെതിരെ വലിയ വിജയം നേടിയെങ്കിലും പദവിയിൽ തുടരാനായെന്ന് വരില്ല! കാരണമിതാണ്

എഎപി-കോൺഗ്രസ് സഖ്യത്തിന് 20 കൗൺസിലർമാർ ഉണ്ടായിരുന്നുവെങ്കിലും മേയർ തെരഞ്ഞെടുപ്പിൽ 12 വോട്ടുകളാണ് ലഭിച്ചത്. എട്ട് വോട്ടുകൾ റിട്ടേണിങ് ഓഫീസർ അസാധുവായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് ചൊവ്വാഴ്ച സാധുവാണെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചത്. ഇതുപ്രകാരം ആം ആദ്മി പാർട്ടി കൗൺസിലർ കുൽദീപ് കുമാറിനെ വിജയിയായും മേയറായും സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇതോടൊപ്പം മോശം പെരുമാറ്റത്തിന് തിരഞ്ഞെടുപ്പ് ഓഫീസർ അനിൽ മസിഹിനെ പ്രോസിക്യൂട്ട് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

എന്നിരുന്നാലും മൂന്ന് ആം ആദ്മി പാർട്ടി അംഗങ്ങൾ കൂറുമാറിയതോടെ എഎപി-കോൺഗ്രസ് സഖ്യത്തിൻ്റെ അംഗബലം 17 ആയി കുറഞ്ഞു. ഇതിന് പുറമെ ചണ്ഡീഗഢിലെ എംപിക്കും മേയർ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ബിജെപിയുടെ കിരൺ ഖേറാണ് ഈ എംപി. ബിജെപിയുടെ 14 കൗൺസിലർമാരും ഒരു എംപിയും ശിരോമണി അകാലിദളിൻ്റെ ഒരു കൗൺസിലറും കൂറുമാറിയെത്തിയ മൂന്ന് പേരും ചേരുന്നതോടെ എൻഡിഎയുടെ അംഗബലം 19 ആയി ഉയർന്നാൽ. അതിനാൽ അവിശ്വാസ പ്രമേയം വന്നാൽ ബിജെപിക്ക് കാര്യങ്ങൾ അനുകൂലമാകും.

കൂടാതെ, മേയർ തിരഞ്ഞെടുപ്പിനെച്ചൊല്ലി എഎപിയും കോൺഗ്രസും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനെത്തുടർന്ന് ബിജെപി കൗൺസിലർമാരായ കുൽജീത് സന്ധുവും സീനിയർ ഡെപ്യൂട്ടി മേയറായും രജീന്ദർ ശർമയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവിശ്വാസം കൊണ്ടുവന്നാൽ മേയർ ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് നിയമവിദഗ്ധർ പറയുന്നു. എന്തായാലും ഭാവി കാര്യങ്ങൾ എഎപി-കോൺഗ്രസ് സഖ്യം എങ്ങനെ മുന്നോട്ടുപോകും എന്നതിനെ ആശ്രയിച്ചിരിക്കും.

കോൺഗ്രസും ആം ആദ്മി പാർട്ടി നേതാക്കളും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള ആം ആദ്മി നേതാക്കൾ ഇത് ബിജെപിക്കെതിരായ ഇൻഡ്യ സഖ്യത്തിന്റെ ആദ്യ വിജയമാണെന്ന് വിശേഷിപ്പിച്ചു.

Keywords: News, News-Malayalam-News, National, National-News, Chandigarh, BJP, I.N.D.I.A, Supreme Court, BJP might have lost to INDIA bloc, it still holds the key in Chandigarh Municipal Corporation.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia