പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടത്തിയ പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ വനിത ഡെപ്യൂട്ടി കലക്ടറെ കൈയ്യേറ്റം ചെയ്തു; ഒരാള്‍ അറസ്റ്റില്‍
Jan 20, 2020, 13:52 IST
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 20.01.2020) പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടത്തിയ പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ വനിത ഡെപ്യൂട്ടി കലക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ രാജ്ഗറില്‍ നടത്തിയ പ്രകടനത്തിനിടെ രാജ്ഗര് ഡെപ്യൂട്ടി കലക്ടര്‍ പ്രിയ വര്‍മയെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്.
നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവരെ തടയാന്‍ ശ്രമിച്ച പ്രിയ വര്‍മയെ വളഞ്ഞ പ്രവര്‍ത്തകര്‍ മുടി പിടിച്ച് വലിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. ഒരാള്‍ തന്നെ വലിച്ചിഴച്ചുവെന്നും ഡെപ്യൂട്ടി കലക്ടര്‍ പരാതിയില്‍ പറഞ്ഞു.
പ്രിയ വര്‍മയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
Keywords: India, National, News, Bhoppal, BJP, Arrested, BJP Men Get into Scraps with Women Officials at Pro-CAA Rally in Madhya Pradesh

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.