മുസ് ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവിനെ 2 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
Aug 11, 2021, 15:07 IST
ന്യൂഡെൽഹി: (www.kvartha.com 11.08.2021) ജന്തർ മന്തറിൽ മുസ് ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിൽ പ്രതിയായ ബിജെപി നേതാവിനെ കോടതി രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിലെ മറ്റ് രണ്ട് പ്രതികളെ ഒരു ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിലും വിട്ടു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ആറ് പേരാണ് അറസ്റ്റിലായത്. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു സമുദായത്തിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ ഒരു സംഘം മുസ്ലീം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച ഡെൽഹി പൊലിസ് കേസെടുത്തത്. കൊവിഡ് പ്രോടോകോൾ നിലനിൽക്കുന്നതിനാൽ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നുവെന്ന് പൊലിസ് പറയുന്നു. എന്നാൽ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് ഞായറാഴ്ച ജന്തർ മന്തറിൽ ജനം തടിച്ചുകൂടിയത്.
ഹിന്ദുസ്ഥാനിൽ കഴിയണമെങ്കിൽ ജെയ് ശ്രീരാം എന്ന് വിളിച്ചേ പറ്റൂവെന്ന് മുദ്രാവാക്യം വിളിക്കുന്നതിൻ്റെ വീഡിയോകൾ ഇപ്പോഴും ലഭ്യമാണ്. രാം രാം എന്ന് ഉച്ചത്തിൽ വിളിക്കുന്ന ജനകൂട്ടം മുസ്ലീങ്ങളെ കൊന്ന് തള്ളണമെന്നും മുദ്രാവാക്യം മുഴക്കുന്നുണ്ട്. പാർലമെൻ്റിൽ നിന്ന് ഒരു കിലോ മീറ്റർ മാത്രം അകലമാണ് ജന്തർ മന്തറിലേയ്ക്ക് ഉള്ളത്.
സേവ് ഇന്ത്യ ഫൗൻഡേഷൻ എന്ന സംഘടനയ്ക്ക് എതിരെയായിരുന്നു ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
SUMMARY: Mr Upadhyay - who is a member of the Delhi BJP executive - had said the protest march against outdated colonial laws was organised by Save India Foundation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.