Latter | മണിപ്പൂരിലെ കലാപം തടയുന്നതില്‍ ബിജെപി സര്‍കാര്‍ പരാജയപ്പെട്ടു; കുറ്റപ്പെടുത്തലുമായി സംസ്ഥാന നേതാക്കള്‍
Sep 30, 2023, 13:53 IST
ഇംഫാല്‍: (KVARTHA) മണിപ്പൂരിലെ കലാപം തടയുന്നതില്‍ ബിജെപി സര്‍കാര്‍ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന നേതാക്കള്‍. മെയ് മാസത്തില്‍ തുടങ്ങിയ കലാപം ഇനിയും പരിഹരിക്കാന്‍ കഴിയാത്തതാണ് വിമര്‍ശനത്തിന് കാരണം.
സംഘര്‍ഷം തടയുന്നതില്‍ സര്‍കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം, ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് കത്തയച്ചു. ജനരോഷവും പ്രതിഷേധവും ഇപ്പോള്‍ ഭരണകൂടത്തിനെതിരായി മാറിയെന്നും കത്തില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷ എ ശാരദ ദേവിയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച മുതിര്‍ന്ന എട്ടു നേതാക്കള്‍ ആശങ്കയറിയിച്ച് നഡ്ഡയ്ക്ക് കത്തയച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ഓഫിസ് ജനം തീവച്ച് നശിപ്പിച്ചിരുന്നു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബിജെപി എംഎല്‍എയുടെ വീടും കഴിഞ്ഞ ദിവസം ജനക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടു.
ജനരോഷവും പ്രതിഷേധവും ഇപ്പോള്‍ വഴിമാറിക്കൊണ്ടിരിക്കുകയാണ്. ഏറെ നാളായി തുടരുന്ന അസ്വസ്ഥതകള്‍, സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍കാരിന്റെ പരാജയം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നമ്മുടെ സര്‍കാര്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം എന്നും കത്തില്‍ വ്യക്തമാക്കുന്നു.
കലാപം തുടങ്ങി നാലുമാസമായിട്ടും ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷ നേതാക്കളടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Keywords: BJP Manipur unit writes to JP Nadda, flags ‘public anger’, Imphal, News, BJP Manipur Unit, Letter, JP Nadda, Politics, Clash, Criticism, Prime Minister, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.