BJP organisational changes | 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തുന്നു; ബംഗാളും തെലങ്കാനയും ഒഡീഷയും ലക്ഷ്യം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തുന്നു. ഉത്തര്‍പ്രദേശിലെ വിജയത്തിന് ചുക്കാന്‍ പിടിച്ച സംഘടനാ ജനറല്‍ സെക്രടറി സുനില്‍ ബന്‍സലിനെ, പശ്ചിമ ബംഗാളിലെ തൃണമൂലിനെയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും നേരിടാന്‍ അവിടേക്ക് അയയ്ക്കുന്നു. തെലങ്കാനയ്ക്കും ഒഡീഷയ്ക്കും ഇതുപോലെ പ്രാധാന്യാണ് ബിജെപി കൊടുക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തേണ്ടത് നിര്‍ണായകമാണെന്ന് ബിജെപി കരുതുന്നു. മൂന്ന് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രടറിയായി ബന്‍സലിനെ നിയമിച്ചത് അതുകൊണ്ടാണ്.
                            
BJP organisational changes | 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തുന്നു; ബംഗാളും തെലങ്കാനയും ഒഡീഷയും ലക്ഷ്യം

യുപി സംസ്ഥാന ഘടകത്തില്‍ ദീര്‍ഘകാലം സംഘടനാ നേതാവോ, ജനറല്‍ സെക്രടറിയോ (സംഘടന) ആയിരുന്ന ബന്‍സാല്‍, ഇപ്പോള്‍ ഔപചാരികമായി ബിജെപി നേതൃത്വത്തിന്റെ ഭാഗമാണ്, 2017ലെയും 2022ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് പിന്നിലെ പാര്‍ടിയുടെ പ്രധാന തന്ത്രജ്ഞനാണ് ഇദ്ദേഹം. ജാര്‍ഖണ്ഡ് ജനറല്‍ സെക്രടറി (ഓര്‍ഗനൈസേഷന്‍) ആയിരുന്ന ധരംപാല്‍ സിംഗ് യുപിയില്‍ ബന്‍സലിന് പകരം ചുമതല ഏറ്റെടുക്കും. ഉത്തര്‍പ്രദേശ് സംസ്ഥാന ഘടകത്തില്‍ സഹസംഘടനാ സെക്രടറിയായിരുന്ന കരംവീര്‍ സിങ്ങിനെ ജാര്‍ഖണ്ഡില്‍ നിയമിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രധാന സഹായിയായിരുന്ന ബന്‍സാല്‍ 2014ലെയും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെയും നരേന്ദ്ര മോദിയുടെ വാരാണസി പ്രചാരണത്തിന്റെയും ഭാഗമായിരുന്നു. യുപിയിലെ 2017ലെയും 2022ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തന്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഡാറ്റാ സെറ്റുകള്‍ ഉപയോഗിച്ച പാര്‍ടിയുടെ പ്രധാനിയായി കണക്കാക്കപ്പെടുന്നു. സ്വന്തം സംസ്ഥാനമായ രാജസ്താനില്‍ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ (ABVP) പ്രവര്‍ത്തകനായിരുന്നു. 2014-ന് മുമ്പ് പാര്‍ടിയുമായി സജീവമായി ഇടപെട്ടിരുന്നില്ല.

2014ല്‍ 80 ലോക്സഭാ സീറ്റുകളില്‍ 71ലും ബിജെപി വിജയിക്കുകയും തുടര്‍ന്ന് 2017ല്‍ 403ല്‍ 312 സീറ്റുകളും നേടി യുപിയിൽ അധികാരത്തിലെത്തുകയും ചെയ്തു. 2022ല്‍ കര്‍ഷകരുടെ പ്രതിഷേധവും സമാജ്വാദി പാര്‍ടിയുടെ നേതൃത്വത്തിലുള്ള എട്ട് പ്രതിപക്ഷ പാര്‍ടികളുടെ മഹാഗത്ബന്ധനും അവഗണിച്ച് ബിജെപി 255 സീറ്റുകള്‍ നിലനിര്‍ത്തി.

ബംഗാളില്‍, 2021ല്‍ പ്രശംസനീയമായ പ്രകടനം നടത്തിയിട്ടും ബിജെപിക്ക് സംസ്ഥാനത്ത് വിജയിക്കാനായില്ല. എന്നാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉന്നത സഹായികള്‍ക്കെതിരെ കേസുകള്‍ കുമിഞ്ഞുകൂടുന്ന സാഹചര്യത്തില്‍, വരും ആഴ്ചകളില്‍ പാര്‍ടി വന്‍ ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്യുകയും ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍, പ്രതിമ ഭൗമിക്, എസ്പി സിംഗ് ബാഗേല്‍, ഹര്‍ദീപ് തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാരെ പരിപാടികളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകള്‍ വര്‍ധിക്കുമെന്നും അവരുടെ ഏക എതിരാളി ബിജെപിയാണെന്നും പാര്‍ടി എംപി ലോകറ്റ് ചാറ്റര്‍ജി പറഞ്ഞു. 'ടിഎംസി പ്രവര്‍ത്തകരുടെ രാഷ്ട്രീയ പ്രേരിത ആക്രമണങ്ങളും മുഖ്യമന്ത്രിയുടെ ലിംഗവിവേചനപരമായ അഭിപ്രായങ്ങളും കൊണ്ട് ബംഗാളില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ബിജെപി മാത്രമാണ് യഥാര്‍ത്ഥ എതിരാളി, സുനില്‍ ബന്‍സലിന്റെ നിയമനം പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു, കാരണം യുപിയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു്,' ചാറ്റര്‍ജി പറഞ്ഞു.

2016ലെ 10.16 ശതമാനം വോടില്‍ നിന്ന് 37.97 ശതമാനം വര്‍ധിക്കുകയും മൂന്ന് സീറ്റുകളില്‍ നിന്ന് 77 സീറ്റുകള്‍ നേടിയെടുക്കാനും ബിജെപിക്ക് കഴിഞ്ഞു. പാര്‍ടിയുടെ 2024 പദ്ധതിയില്‍ ബംഗാളിന് ഏറെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ബാനര്‍ജി പ്രതിപക്ഷ പാര്‍ടികളെ യോജിപ്പിച്ചു കൊണ്ടുപോകുന്ന സാഹചര്യത്തില്‍.

തെലങ്കാനയില്‍, കെസിആര്‍ നയിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയില്‍ നിന്ന് സംസ്ഥാനം പിടിച്ചെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് ബിജെപി. പാര്‍ടി പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ മാസം ദേശീയ എക്സിക്യൂടീവ് പോലും തെലങ്കാനയില്‍ നടത്തിയിരുന്നു. 2019ല്‍ 21 ലോക്സഭാ സീറ്റുകളില്‍ എട്ടിലും പാര്‍ടി വിജയിച്ച ഒഡീഷയിലും മുദ്ര പതിപ്പിക്കാന്‍ ബിജെപിയും ആഗ്രഹിക്കുന്നു.

Keywords:  Latest-News, National, Top-Headlines, BJP, Bangal, Telangana, Odisha, Political Party, Poltics, Assembly Election, BJP making organisational changes ahead of LS 2024 polls.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia