SWISS-TOWER 24/07/2023

Wearing Shoes | ഒടുവില്‍ ശപഥം വിജയിച്ചു; 6 വര്‍ഷത്തിനുശേഷം ഷൂ ധരിച്ച് ബിജെപി നേതാവ്

 


ഭോപാല്‍: (KVARTHA) ഒടുവില്‍ ശപഥം വിജയിച്ചു, ആറു വര്‍ഷത്തിനുശേഷം ഷൂ ധരിച്ച് ബിജെപി നേതാവ്. മധ്യപ്രദേശിലെ ബി ജെ പിയുടെ അനൂപ് പുര്‍ ജില്ലാ അധ്യക്ഷന്‍ രാംദാസ് പുരിയാണ് ആറ് വര്‍ഷം മുമ്പ് ഷൂവിന്റെ പേരില്‍ ശപഥമെടുത്തത്. മധ്യപ്രദേശില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ മാത്രമേ താന്‍ ഇനി ഷൂ ധരിക്കൂ എന്നായിരുന്നു 2017-ല്‍ അദ്ദേഹം എടുത്ത ശപഥം.

Wearing Shoes | ഒടുവില്‍ ശപഥം വിജയിച്ചു; 6 വര്‍ഷത്തിനുശേഷം ഷൂ ധരിച്ച് ബിജെപി നേതാവ്

എന്നാല്‍, 2018-ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബി ജെ പിക്ക് തിരിച്ചടി നേരിട്ടു. അന്ന് കോണ്‍ഗ്രസിലെ കമല്‍നാഥ് മുഖ്യമന്ത്രിയായി. എന്നാല്‍ 2020-ല്‍ കോണ്‍ഗ്രസ് സര്‍കാരിനെ അട്ടിമറിച്ച് ബി ജെ പി മധ്യപ്രദേശില്‍ അധികാരത്തിലെത്തിയെങ്കിലും ഷൂ ധരിക്കാന്‍ അന്ന് രാംദാസ് തയാറായില്ല.

ഇപ്പോള്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയില്‍ 163 സീറ്റുകള്‍ നേടി ബി ജെ പി അധികാരത്തിലെത്തിയതോടെയാണ് വീണ്ടും ഷൂ ധരിക്കാന്‍ രാംദാസ് പുരി തയാറായത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാന് പകരം മോഹന്‍ യാദവിനെയാണ് ഇത്തവണ ബി ജെ പി മുഖ്യമന്ത്രിയാക്കിയത്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലാണ് രാംദാസ് വീണ്ടും ഷൂ ധരിച്ചത്. ഇതിന്റെ വീഡിയോ ശിവരാജ് സിങ് ചൗഹാന്‍ എക്സില്‍ പങ്കുവെച്ചു.

'കഠിനാധ്വാനിയായ, അര്‍പ്പണബോധമുള്ള പാര്‍ടി പ്രവര്‍ത്തകനാണ് രാംദാസ് പുരി ജി. ഷൂവോ ചെരിപ്പോ ധരിക്കുന്നത് അദ്ദേഹം 2017-ല്‍ ഉപേക്ഷിച്ചു. ആറ് വര്‍ഷമായി വേനല്‍, ശൈത്യം, വര്‍ഷം തുടങ്ങി എല്ലാ ഋതുക്കളിലും അദ്ദേഹം നഗ്‌നപാദനായി തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറിയിരിക്കുകയാണ്. ആ സ്ഥിതിക്ക് വീണ്ടും ഷൂ ധരിക്കാന്‍ ഞങ്ങളെല്ലാം അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു'- ചൗഹാന്‍ പോസ്റ്റില്‍ പറഞ്ഞു.

Keywords:  BJP Leader Wears Shoes After 6 Years, Shivraj Chouhan Shares Video, Bhopal, News, BJP Leader Wears Shoes, Shivraj Chouhan, Assembly Election, Politics, Video, Social Media, Shivraj Chouhan, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia