KS Eshwarappa | ബിജെപിക്ക് തിരിച്ചടി; മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ കർണാടകയിൽ റിബൽ സ്ഥാനാർഥി
Mar 17, 2024, 13:14 IST
ശിവമോഗ്ഗ: (KVARTHA) ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ ഇ കാന്തേശിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ റിബൽ സ്ഥാനാർഥിയാവുന്നു. ശിവമോഗ്ഗ ബഞ്ജാര ഭവനിൽ വിളിച്ചുചേർത്ത അനുയായികളുടെ യോഗത്തിൽ താൻ ശിവമോഗ്ഗ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി എസ് യദ്യൂരപ്പ തന്നെ ചതിച്ചുവെന്ന് ഈശ്വരപ്പ പറഞ്ഞു. തന്റെ മകന് വാഗ്ദാനം ചെയ്ത ഹാവേരി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എംഎൽഎയാണ് ബിജെപി സ്ഥാനാർഥി. യദ്യൂരപ്പയുടെ ഉറപ്പിൽ വിശ്വസിച്ച് മകനുവേണ്ടി ഹാവേരി മണ്ഡലത്തിൽ പ്രചാരണം നടന്നുവരികയായിരുന്നു. കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കാറന്ത്ലാജെക്ക് യദ്യൂരപ്പ സീറ്റ് നൽകി. അദ്ദേഹത്തിന്റെ മകനും സീറ്റ് കൊടുത്തു. തന്റെ മകനെ പറഞ്ഞ് പറ്റിച്ചുവെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു. യദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മണ്ഡലമാണ് ശിവമോഗ്ഗ.
< !- START disable copy paste -->

Keywords: BJP, KS Eshwarappa, candidate, Loksabha Election, Karnataka, Shivamogga, Haveri, Parliament, Candidate, Yeddyurappa, MLA, Seat, BJP leader KS Eshwarappa to contest as independent candidate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.