മനുസ്മൃതി വിവാദത്തില്‍ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ചെന്നൈ: (www.kvartha.com 27.10.2020) മനുസ്മൃതി വിവാദത്തില്‍ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് ഖുശ്ബുവിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. 

ലോക്‌സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വിസികെ പ്രതിഷേധിച്ചിരുന്നു. ചെന്നൈ ചിദംബരത്ത് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. 

മനുസ്മൃതി വിവാദത്തില്‍ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍


മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാളവവനെതിരെ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ പരാതിയില്‍ കേസെടുത്തിരുന്നു. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവന്റെ പ്രസംഗം.
Aster mims 04/11/2022

Keywords:  News, National, India, Chennai, BJP, Leader, Politics, Actress, Arrest, Protest, Social Network, BJP leader Khushbu arrested near Chennai en route to protest against VCK's Thol Thirumavalavan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia