SWISS-TOWER 24/07/2023

പ്രണയം മധുരം; ഗഡ്ഗരിയുടെ മകന്‍ ഇനി മധുരയ്ക്ക് സ്വന്തം

 


ADVERTISEMENT

പ്രണയം മധുരം; ഗഡ്ഗരിയുടെ മകന്‍ ഇനി മധുരയ്ക്ക് സ്വന്തം

നാഗ്പൂര്‍: ബിജെപി ദേശീയ പ്രസിഡണ്ട് നിഥിന്‍ ഗഡ്ഗരിയുടെ ഇളയ മകന്‍ സാരംഗും ചാര്‍ടേഡ് അക്കൗണ്ടന്റായ ദിലീപിന്റെയും പ്രതിമാ രോദിയുടെയും മകള്‍ മധുരയും വിവാഹിതരായി.

സാരംഗിന്റെ സഹപാഠിയാണ് മധുര. ഇരുവരുടെയും പ്രണയമാണ് മുന്‍ നിര ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ മിന്നുകെട്ടുന്നതിലെത്തിച്ചത്. കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ, കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍, ആര്‍ എസ് എസ് പരമോന്നതന്‍ ഡോ.മോഹന്‍ ഭഗവത്, സംഘം മുഖ്യ കാര്യദര്‍ശി ഭായിയാജി ജോഷി, എം.ജി വൈദ്യ, ബിജെപി നേതാക്കളായ സുധീന്ദ്ര കുല്‍ക്കര്‍ണി, പ്രകാശ് ജാവുദേകര്‍, ശിവസേന നേതാവ് ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ വിവാഹത്തിന് സാക്ഷികളായിരുന്നു.


മഹാരാഷ്ട്ര മന്ത്രി സഭയിലെ ഒട്ടുമിക്ക മന്ത്രിമാരും ബിജെപി പ്രമുഖന്റെ മകന്റെ വിവാഹത്തിനെത്തി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെയും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെഡ്യൂരപ്പയുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

ചൊവ്വാഴ്ച നാഗ്പൂരിലും ജൂലൈ രണ്ടിന് ന്യൂഡല്‍ഹിയിലും ഗഡ്ഗരി വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചുണ്ട്.



English summery: BJP leader Gadkari's younger son Sarang weds in Nagpur
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia