Poster | പോസ്റ്റര്‍ യുദ്ധം കടുക്കുന്നു; മോദിയെ തുഗ്ലക് ആയി ചിത്രീകരിച്ച് കേരള ഘടകത്തിന്റെ പോസ്റ്റ്; 'പ്രധാനമന്ത്രിജീ, നിങ്ങള്‍ക്ക് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ നിങ്ങളുടെ കാലഘട്ടം ഉള്‍പെടുത്തൂ'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാമായണത്തിലെ രാവണനായി ചിത്രീകരിച്ച് ബിജെപി സമൂഹമാധ്യത്തില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോസ്റ്റര്‍ യുദ്ധം രൂക്ഷമായത്. പിന്നാലെ വ്യവസായി ഗൗതം അദാനിയുടെ കയ്യിലെ പാവയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിച്ച് കോണ്‍ഗ്രസ് പോസ്റ്റര്‍ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലകുമായി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് കേരള കോണ്‍ഗ്രസ് ഘടകം എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമില്‍ പോസ്റ്റര്‍ ഇട്ടിരിക്കുകയാണ്. മുഹമ്മദ് ബിന്‍ തുഗ്ലകിന്റെ ചിത്രത്തില്‍ മോദിയുടെ മുഖം പതിപ്പിച്ചുള്ള ചിത്രമാണ് കോണ്‍ഗ്രസ് കേരള ഘടകം പോസ്റ്റ് ചെയ്തത്.

'പ്രിയപ്പെട്ട പ്രധാനമന്ത്രിജി, നിങ്ങള്‍ക്ക് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തുഗ്ലക് യുഗം മാറ്റിസ്ഥാപിച്ച് പകരം നിങ്ങളുടെ കാലഘട്ടം ഉള്‍പെടുത്തൂ'- എന്നും കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക ഹാന്‍ഡിലിലെ പോസ്റ്റിനൊപ്പം കുറിച്ചിരുന്നു.

ഇതിന് പിന്നാലെ, കോണ്‍ഗ്രസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തി. ഈ പോസ്റ്റ് എക്‌സില്‍ പങ്കുവച്ച മുഖ്താര്‍ അബ്ബാസ് നഖ്വി ഇതിനെ, 'കോണ്‍ഗ്രസിനെ അംഗീകരിക്കാതിരിക്കാനും നിരോധനം ഏര്‍പെടുത്താനും യോഗ്യമായ കേസ്'- എന്നും കുറിച്ചു.

മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രത്തിനൊപ്പം 'പിഎം നരേന്ദ്ര മോദി അസ് ജുംല ബോയ്, ബിജെപി പ്രസന്റ്‌സ്' എന്നെഴുതിയ പോസ്റ്റര്‍ ബുധനാഴ്ച, കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം 'ആരാണ് ഏറ്റവും വലിയ നുണയന്‍, ഞാന്‍' എന്നെഴുതിയ മറ്റൊരു പോസ്റ്ററും പങ്കുവച്ചു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുള്ള പോസ്റ്റര്‍ ബിജെപി പങ്കുവച്ചത്.

Poster | പോസ്റ്റര്‍ യുദ്ധം കടുക്കുന്നു; മോദിയെ തുഗ്ലക് ആയി ചിത്രീകരിച്ച് കേരള ഘടകത്തിന്റെ പോസ്റ്റ്; 'പ്രധാനമന്ത്രിജീ, നിങ്ങള്‍ക്ക് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ നിങ്ങളുടെ കാലഘട്ടം ഉള്‍പെടുത്തൂ'



Keywords: News, National, National-News, Politics, Politics-News, Rahul Gandhi, Ravan, Ramayana, Social Media, BJP, Leader Demand, Congress, National News, New Delhi News, Ban, Narendra Modi, Portrayed, Tughlaq, Muhammad bin Tughluq, Poster, BJP leader demands ban on Congress after Modi portrayed as Tughlaq in poster war.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia