മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവം; ബിജെപി നേതാവ് അശ്വനി ഉപാധ്യായ ഉള്‍പെടെ 6 പേര്‍ അറസ്റ്റില്‍
Aug 10, 2021, 10:49 IST
ന്യൂഡെല്‍ഹി: (www.kvartha.com 10.08.2021) ജന്തര്‍ മന്ദിറില്‍ വര്‍ഗീയ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ബി ജെ പി നേതാവ് അശ്വനി ഉപാധ്യായ ഉള്‍പെടെ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. ബ്രിടീഷ് കാലത്തെ നിയമങ്ങള്‍ റദ്ദാക്കി, രാജ്യത്ത് ഏകീകൃത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രകടനത്തില്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയ കേസിനാണ് അറസ്റ്റ്. അശ്വനിയുടെ നേതൃത്വത്തിലായിരുന്നു ജന്തര്‍ മന്തറില്‍ പരിപാടി സംഘടിപ്പിച്ചത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജന്തര്‍ മന്ദിറില്‍ അശ്വനിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിക്കിടെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെ പൊലീസ് അജ്ഞാതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വിഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് അശ്വനി ഡെല്‍ഹി പൊലീസിന് പരാതി നല്‍കിയിരുന്നു. വിഡിയോയുമായി ബന്ധപ്പെട്ട് തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നായിരുന്നു അശ്വനിയുടെ പരാതി.
മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ലെന്നും ബ്രിടീഷ് കാലഘട്ടത്തിലെ 22 നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു അശ്വനിയുടെ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഡെല്‍ഹി പൊലീസ് കമീഷണര്‍ രാകേഷ് അസ്താനയുടെ നിര്‍ദേശം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.