കശ്മീര്‍ വിഷയത്തിനും പൗരത്വനിയമ ഭേദഗതിക്കും പിന്നാലെ പുതിയ അജണ്ടകള്‍ നടപ്പിലാക്കാനൊരുങ്ങി ബി ജെ പി; എം പിമാര്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചു; എന്തായിരിക്കും ആ സുപ്രധാന ബില്ല് എന്നറിയാന്‍ കാതോര്‍ത്ത് രാജ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.02.2020) കശ്മീര്‍ വിഷയത്തിനും പൗരത്വനിയമ ഭേദഗതിക്കും പിന്നാലെ പുതിയ അജണ്ടകള്‍ നടപ്പിലാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍. രാജ്യസഭാ എം പിമാര്‍ക്ക് ബി ജെ പി നേതൃത്വം അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാജ്യസഭയില്‍ സുപ്രധാന ബില്ല് അവതരിപ്പിക്കാനുണ്ടെന്നും ബില്ല് പാസാക്കാനുണ്ടെന്നുമാണ് കത്തില്‍ പറയുന്നത്. ബില്ലിനെ സപ്പോര്‍ട്ട് ചെയ്യാനും കത്തില്‍ പറയുന്നു.

എന്നാല്‍ എന്താണ് ആ ബില്ല് എന്ന് മാത്രം കത്തില്‍ പറയുന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ അടുത്ത നീക്കം എന്താണെന്നറിയാന്‍ ഉറ്റുനോക്കിയിരിക്കുകയാണ് രാജ്യം . ബി ജെ പിയുടെ അടുത്ത ലക്ഷ്യം ഏക സിവില്‍ കോഡാണെന്ന് മുമ്പ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

കശ്മീര്‍ വിഷയത്തിനും പൗരത്വനിയമ ഭേദഗതിക്കും പിന്നാലെ പുതിയ അജണ്ടകള്‍ നടപ്പിലാക്കാനൊരുങ്ങി ബി ജെ പി; എം പിമാര്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചു; എന്തായിരിക്കും ആ സുപ്രധാന ബില്ല് എന്നറിയാന്‍ കാതോര്‍ത്ത് രാജ്യം

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ ആളിപടരുന്നത് പൊലീസ് രാജ് നടപ്പിലാക്കി ഇല്ലാതാക്കുന്നതില്‍ ബി ജെ പി പരാജയപ്പെട്ടിരുന്നു. എന്നാല്‍ പുതിയ നിയമം കൊണ്ടുവന്ന് അതിലേക്ക് ശ്രദ്ധതിരിച്ച് വിട്ട് പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണ് ബി ജെ പിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും സംശയമുണ്ട്.

ഡെല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നാല്‍ അത് തങ്ങളുടെ വോട്ടിനെ ബാധിക്കുമെന്ന കണക്കൂ കൂട്ടലിനെ തുടര്‍ന്ന് പൗരത്വ ബില്‍ രാജ്യത്ത് നടപ്പാക്കിയിട്ടില്ലെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

Keywords:  BJP Issues Whip To Its Rajya Sabha MPs For Feb 11; 'important Legislative Work' Incoming, New Delhi, News, Politics, BJP, Twitter, Rajya Sabha, Letter, Protesters, Delhi-Election-2020, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script