BJP MP | തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെയും പ്രചാരണത്തിൽ സജീവമാകാതെയും ബിജെപി എംപി; പിന്നാലെ പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്
May 21, 2024, 11:37 IST
ന്യൂഡെൽഹി: (KVARTHA) മെയ് 20ന് ജാർഖണ്ഡിലെ ഹസാരിബാഗ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നതിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ സംഘടനാ പ്രവർത്തനത്തിലോ താൽപ്പര്യം കാണിച്ചില്ലെന്നും കാട്ടി മണ്ഡലത്തിലെ സിറ്റിംഗ് എംപി ജയന്ത് സിൻഹയ്ക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഹസാരിബാഗിൽ ഇത്തവണ ജയന്ത് സിൻഹയ്ക്ക് പകരം എംഎൽഎ മനീഷ് ജയ്‌സ്വാളിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയിരുന്നത്.
ജാർഖണ്ഡ് ബിജെപി ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ആദിത്യ സാഹു നൽകിയ നോട്ടീസിൽ രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ജയന്ത് സിൻഹയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹസാരിബാഗ് ലോക്‌സഭാ സീറ്റിൽ പാർട്ടി സ്ഥാനാർത്ഥിയായി മനീഷ് ജയ്‌സ്വാളിനെ പ്രഖ്യാപിച്ചതുമുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ സംഘടനാ പ്രവർത്തനത്തിലോ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും വോട്ട് ചെയ്തില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. ഇവ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.
ആദ്യത്തെ നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായിരുന്നു ജയന്ത് സിൻഹ. കാരണം കാണിക്കൽ നോട്ടീസിനെ കുറിച്ച് ജയന്ത് സിൻഹ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മകൻ ആഷിർ സിൻഹ അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. അതേസമയം, ധൻബാദ് എംഎൽഎ രാജ് സിൻഹയ്ക്കും പാർട്ടി സമാനമായ നോട്ടീസ് നൽകിയിട്ടുണ്ട്. ബിജെപിയുടെ സ്ഥാനാർത്ഥിയെ സഹായിച്ചില്ലെന്നാണ് ആരോപണം
< !- START disable copy paste -->

Keywords: News, Malayalam News, Politics, Election, Lok Sabha election, BJP, Lok Sabha Election, BJP issues show cause notice to Jayant Sinha for not taking interest in poll campaign
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.