നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബംഗാളിലും ആസാമിലും ബിജെപി മുന്നില്‍, തമിഴ്‌നാട്ടില്‍ ഡിഎംകെ

 


ADVERTISEMENT


കൊല്‍ക്കത്ത: (www.kvartha.com 02.05.2021) കേരളത്തിന് പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങിയതോടെ ബംഗാളിലും ആസാമിലും ബി ജെ പി മുന്നില്‍. തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യത്തിനാണ് ആദ്യ നേട്ടം. 

53 മണ്ഡലങ്ങളിലെ ആദ്യ ഫലങ്ങള്‍ പുറത്തുവന്ന ബംഗാളില്‍ ബി ജെ പി 33 ഇടത്തും തൃണമൂല്‍ 29 മണ്ഡലങ്ങളിലും  മുന്നിലാണ്. ഒരു സീറ്റ് ഇടതുപക്ഷത്തിന് സാധ്യത നല്‍കുന്നു. ബി ജെ പി വിജയം പ്രവചിക്കപ്പെട്ട ആസാമില്‍ ആദ്യ ഫല സൂചനകള്‍ വന്ന ഒമ്പതിടത്ത് ബി ജെ പിക്കാണ് മേല്‍ക്കൈ. കോണ്‍ഗ്രസ് സഖ്യം നാലിടത്ത് മുന്നില്‍ നില്‍ക്കുന്നു. 
Aster_MIMS

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബംഗാളിലും ആസാമിലും ബിജെപി മുന്നില്‍, തമിഴ്‌നാട്ടില്‍ ഡിഎംകെ


തമിഴ് നാട്ടില്‍ ഡി എം കെ അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ് ആദ്യ സൂചനകള്‍. ഒമ്പതിടത്ത് ഡി എം കെ സഖ്യം മുന്നില്‍ നില്‍ക്കുന്നു. എ ഡി എം കെ സഖ്യം നാലിടത്ത് മുന്നില്‍ നില്‍ക്കുന്നു.

Keywords:  News, National, India, Kolkata, West Bengal-Election-2021, Assam-Election-2021, Assembly-Election-2021, Tamil Nadu-Election-2021, Trending, Politics, BJP, DMK, BJP is ahead in Bengal and Assam in the first results of the Assembly elections, while the DMK is ahead in Tamil Nadu
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia