നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബംഗാളിലും ആസാമിലും ബിജെപി മുന്നില്‍, തമിഴ്‌നാട്ടില്‍ ഡിഎംകെ
May 2, 2021, 09:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 02.05.2021) കേരളത്തിന് പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങിയതോടെ ബംഗാളിലും ആസാമിലും ബി ജെ പി മുന്നില്‍. തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യത്തിനാണ് ആദ്യ നേട്ടം.
53 മണ്ഡലങ്ങളിലെ ആദ്യ ഫലങ്ങള്‍ പുറത്തുവന്ന ബംഗാളില്‍ ബി ജെ പി 33 ഇടത്തും തൃണമൂല്‍ 29 മണ്ഡലങ്ങളിലും മുന്നിലാണ്. ഒരു സീറ്റ് ഇടതുപക്ഷത്തിന് സാധ്യത നല്‍കുന്നു. ബി ജെ പി വിജയം പ്രവചിക്കപ്പെട്ട ആസാമില്‍ ആദ്യ ഫല സൂചനകള്‍ വന്ന ഒമ്പതിടത്ത് ബി ജെ പിക്കാണ് മേല്‍ക്കൈ. കോണ്‍ഗ്രസ് സഖ്യം നാലിടത്ത് മുന്നില്‍ നില്‍ക്കുന്നു.
തമിഴ് നാട്ടില്‍ ഡി എം കെ അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ് ആദ്യ സൂചനകള്‍. ഒമ്പതിടത്ത് ഡി എം കെ സഖ്യം മുന്നില്‍ നില്‍ക്കുന്നു. എ ഡി എം കെ സഖ്യം നാലിടത്ത് മുന്നില്‍ നില്‍ക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

