തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ നേതാക്കള്‍ തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്; യോഗം ബഹിഷ്‌കരിച്ച് മുകുള്‍ റോയ്; ആശങ്കയില്‍ ബി ജെ പി
Jun 9, 2021, 15:24 IST
കൊല്‍ക്കത്ത: (www.kvartha.com 09.06.2021) ബംഗാളില്‍ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ നേതാക്കള്‍ തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നതില്‍ ആശങ്കയില്‍ കഴിയുന്ന ബിജെപിക്ക് മറ്റൊരു തലവേദനയായി ഉപാധ്യക്ഷനും മുന്‍ തൃണമൂല്‍ നേതാവുമായ മുകുള്‍ റോയ് പാര്‍ടി യോഗം ബഹിഷ്‌കരിച്ചത്.
ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് കൊല്‍ക്കത്തയില്‍ വിളിച്ച യോഗമാണു മുകുള്‍ റോയ് ബഹിഷ്‌കരിച്ചത്. എന്നാല്‍ ഇതേപ്പറ്റി മുകുള്‍ റോയ് ഒന്നും പ്രതികരിച്ചില്ല. തൃണമൂലിലേക്ക് മുകുള്‍ റോയി തിരികെ പോകാനൊരുങ്ങുന്നു എന്ന അഭ്യൂഹം മകന്‍ ശുഭ്രാന്‍ശു തള്ളിക്കളയാതിരിക്കുന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു.
അതിനിടെ തൃണമൂലിലേക്കുള്ള 'ഘര്‍ വാപസി' തടയാന്‍ ബിജെപി പദ്ധതിയൊരുക്കുന്നു എന്നും റിപോര്‍ടുണ്ട്. 35 ബിജെപി എംഎല്‍എമാര്‍ പാര്‍ടിയിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നതായി തൃണമൂല്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.
Keywords: BJP In Huddle To Stop Bengal Leaders' 'Ghar-Wapsi' To Trinamool, Kolkata, Meeting, BJP, Report, Assembly-Election-2021, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.