SWISS-TOWER 24/07/2023

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി കൂട്ടുകൂടില്ലെന്ന് ബി ജെ പി

 


മുബൈ: (www.kvartha.com 15.09.2014)മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 15 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി കൂട്ടുകൂടില്ലെന്ന് ബി ജെ പി . കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇകഴ്ത്തി സംസാരിച്ചതാണ് ബി ജെ പി മഹാരാഷ്ട്രഘടകത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി തരംഗം എല്ലായിടത്തും കാണാനായില്ലെന്നും, ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ സാന്നിധ്യമാണ് ബി ജെ പിക്ക് വിജയിക്കാനുള്ള അവസരം ഉണ്ടാക്കിയതെന്നും താക്കറെ പറഞ്ഞിരുന്നു. ഇതാണ് ബി ജെ പിക്ക് ശിവസേനയോടുള്ള എതിര്‍പിന് കാരണമായത്.  മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയാണ് ഇപ്പോള്‍ സഖ്യകക്ഷികളായ ഇരു പാര്‍ട്ടികളും തമ്മില്‍ കലഹിക്കുന്നത്.

ബി ജെ പിയുമായി നല്ല രസത്തില്‍ തന്നെയാണെങ്കിലും മുഖ്യമന്ത്രിസ്ഥാനം ബി ജെപിക്ക് വിട്ടുകൊടുക്കില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവുത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു മറുപടിയായി  അക്കാര്യത്തെ കുറിച്ച്  ശിവസേന ചിന്തിക്കുക പോലും വേണ്ടെന്നും മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് തന്നെയാണെന്നും ബിജെപി നേതൃത്വം മറുപടി നല്‍കി. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കാണ് നിയമസഭാ  തെരഞ്ഞെടുപ്പ് നടക്കുന്നത്. 135 സീറ്റുകളില്‍  ഇരു പാര്‍ട്ടികള്‍ക്കും തുല്യമായി വീതിച്ച് മത്സരിക്കാമെന്ന  നിലപാടിലാണ് ബിജെപി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി കൂട്ടുകൂടില്ലെന്ന്  ബി ജെ പി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  BJP hits back at Shiv Sena,says next Maharashtra government will be under their leadership, Mumbai, Prime Minister, Narendra Modi, Channel, Lok Sabha, Election, Chief Minister, National.  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia