Amit Shah | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സസ്‌പെന്‍സും സംഭവിക്കില്ല; പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ
Feb 10, 2024, 15:51 IST
ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പായി പൗരത്വ ഭേദഗതി നിയമം(CAA) നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാല്‍ ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ലെന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സസ്‌പെന്‍സും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും പ്രതിപക്ഷ സ്ഥാനത്ത് തന്നെയാണ് തങ്ങളുടെ സ്ഥാനമെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ടികളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പരിഹസിച്ചു. ഇ ടി നൗ ഗ്ലോബല്‍ ബിസിനസ് സമിറ്റില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇന്‍ഡ്യയെ വിഭജിച്ച കോണ്‍ഗ്രസിന് ഭാരത് ജോഡോ യാത്ര നടത്താന്‍ അര്‍ഹതയില്ലെന്നും അമിത് ഷാ പറഞ്ഞു.
'ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുഛേദം ഞങ്ങള്‍ മരവിപ്പിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനം 370 സീറ്റ് നല്‍കി ബി ജെ പിയെയും 400ലേറെ സീറ്റുകള്‍ നല്‍കി എന്‍ ഡി എയും അനുഗ്രഹിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്'.
രാഷ്ട്രീയ ലോക് ദള്‍, ശിരോമണി അകാലി ദള്‍ എന്നിവക്കു പിന്നാലെ കൂടുതല്‍ പ്രാദേശിക പാര്‍ടികള്‍ എന്‍ ഡി എയില്‍ എത്തുമെന്ന സൂചനയും അമിത് ഷാ നല്‍കി. ഇതേക്കുറിച്ച് ചര്‍ചകള്‍ പുരോഗമിക്കുകയാണെന്നും അമിത് ഷാ സൂചിപ്പിച്ചു.

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് എന്‍ ഡി എയും ഇന്‍ഡ്യ സഖ്യവും തമ്മിലുള്ള പോരാട്ടമല്ലെന്നും മറിച്ച് വികസനവും പാഴായ വാഗ്ദാനങ്ങളും തമ്മിലുള്ള മത്സരമായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി എ എയും അയോധ്യ ക്ഷേത്രനിര്‍മാണവും പ്രചാരണായുധമാക്കാനാണ് ബി ജെ പിയുടെ ലക്ഷ്യം.
Keywords: BJP govt will implement CAA before Lok Sabha polls: Amit Shah, New Delhi, News, Criticism, Congress, BJP, CAA Act, Lok Sabha Polls, Amit Shah, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.