Reservation | കർണാടകയിൽ മുസ്ലിംകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള 4 ശതമാനം ഒബിസി സംവരണം ബിജെപി സർകാർ റദ്ദാക്കി; വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കിടയിൽ വീതിച്ച് നൽകും; സംസ്ഥാനത്ത് 56 ശതമാനവും സംവരണം!

 


ബെംഗ്ളുറു: (www.kvartha.com) കർണാടകയിൽ മുസ്ലിംകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള നാല് ശതമാനം ഒബിസി സംവരണം സർകാർ റദ്ദാക്കി.മുസ്ലിംകൾക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ രണ്ട് പ്രധാന രാഷ്ട്രീയ വോട് ബാങ്കായ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കിടയിൽ വീതിച്ച് നൽകും.

Reservation | കർണാടകയിൽ മുസ്ലിംകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള 4 ശതമാനം ഒബിസി സംവരണം ബിജെപി സർകാർ റദ്ദാക്കി; വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കിടയിൽ വീതിച്ച് നൽകും; സംസ്ഥാനത്ത് 56 ശതമാനവും സംവരണം!

മുസ്ലിംകളെ 10 ശതമാനം സംവരണമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലേക്ക് (EWS) മാറ്റും. ഇതോടെ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിംകൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. കൂടാതെ മുസ്ലിംകൾക്ക് ബ്രാഹ്മണർ, വൈശ്യർ, മുതലിയാർ, ജൈനർ തുടങ്ങിയ വിഭാഗങ്ങളുള്ള ഇഡബ്യുഎസ് ക്വാടയിൽ മത്സരിക്കേണ്ടിവരും.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രഖ്യാപനം. പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒബിസി സംവരണം ആറ് ശതമാനവും ലിംഗായത്തിന്‍റെ സംവരണം ഏഴ് ശതമാനവുമായി ഉയർന്നു. കർണാടകയിലെ സംവരണ ശതമാനം സുപ്രീം കോടതി വ്യക്തമാക്കിയ 50 ശതമാനത്തിന് മുകളിലാണ്, സംവരണ ക്വാട ഏകദേശം 56 ശതമാനത്തിലാണ് ഇപ്പോഴുള്ളത്.

Keywords: Bangalore, National, News, BJP, Government, Muslim, Hike, Reservation, Job, Education, Karnataka, Bank, Politics, Assembly Election, Chief Minister, Top-Headlines,  BJP govt scraps 4% Muslim quota, hikes total reservation to 56%.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia