ബി ജെ പിയെ തറപറ്റിക്കാന്‍ സി പി എമ്മുമായി യോജിക്കാന്‍ തയ്യാറെന്ന് മമത

 


കൊല്‍ക്കത്ത: (www.kvartha.com 30.08.2014) ബംഗാളില്‍ സി.പി.എമ്മുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാന്‍ ബദ്ധവൈരികളായ സി പി എമ്മുമായി സഹകരിച്ചു പ്രര്‍ത്തിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ തൃണമുല്‍ കോണ്‍ഗ്രസിന് ആരോടും തൊട്ടുകൂടായ്മയില്ലെന്നും മമത വ്യക്തമാക്കി.

സി പി എം അക്രമകാരികളാണെങ്കിലും അവര്‍ക്കിടയില്‍ നല്ലവരും ഉണ്ട്. ജനങ്ങളുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരോടൊപ്പമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നില്‍ക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42ല്‍ രണ്ട് സീറ്റ് നേടാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. ഒരു  ടെലിവിഷന്‍ അഭിമുഖത്തിലാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  ചരിത്രവിജയം നേടിയ ബിജെ.പി ബംഗാളില്‍ ആധിപത്യം സ്ഥാപിക്കാന്‍ മാവോയിസ്റ്റുകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോടൊപ്പം ചേര്‍ന്ന് ജംഗല്‍മല്‍ പ്രദേശത്ത്  അക്രമം നടത്താനാണ് ബി.ജെ.പി.യുടെ  ശ്രമം. പടിഞ്ഞാറന്‍ മിഡ്‌നാപൂരില്‍ അടുത്തിടെ ആയുധങ്ങളുമായി ബി.ജെ.പി റാലി നടത്തിയതിന്റെ ചിത്രങ്ങള്‍ തന്റെ കൈവശമുണ്ട്.

 പ്രദേശത്ത്  സംഘര്‍ഷം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും  വിവരം നല്‍കിയിട്ടുണ്ട. അതേസമയം മമതയുടെ ആരോപണം ബി.ജെ.പി ബംഗാള്‍ ഘടകം പ്രസിഡന്റ് രാഹുല്‍ സിന്‍ഹ തള്ളി. ചിത്രങ്ങള്‍ കൈവശമുണ്ടെങ്കില്‍ അത് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ കാണിക്കാന്‍  മമത തയ്യാറാകണമെന്ന് സിന്‍ഹ പറഞ്ഞു.

ബി ജെ പിയെ തറപറ്റിക്കാന്‍ സി പി എമ്മുമായി യോജിക്കാന്‍ തയ്യാറെന്ന് മമത

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാലവര്‍ഷം: ദേശീയപാതയില്‍ വാഹനാപകടം പതിവായി
Keywords:  BJP forces Mamata Banerjee into tie-up talks with arch enemy CPM, Kolkata, Television, Maoist, attack, Photo, West Bengal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia