Allegation | 'തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ഭയം': മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു, മനോജ് തിവാരിക്ക് ഇതില്‍ പങ്ക്; ഗുരുതര ആരോപണങ്ങളുമായി മനീഷ് സിസോദിയ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡെല്‍ഹി എംപി മനോജ് തിവാരിക്ക് ഇതില്‍ പങ്കുണ്ടെന്നുമാണ് ആരോപണം. 

ഗുജറാത് തെരഞ്ഞെടുപ്പിലെയും ഡെല്‍ഹി മുനിസിപല്‍ തെരഞ്ഞെടുപ്പിലെയും തോല്‍വി ഭയന്നാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം നീക്കങ്ങളില്‍ ആം ആദ്മി പാര്‍ടി ഭയപ്പെടുന്നില്ലെന്നും സിസോദിയ പറഞ്ഞു.

Allegation | 'തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ഭയം': മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു, മനോജ് തിവാരിക്ക് ഇതില്‍ പങ്ക്; ഗുരുതര ആരോപണങ്ങളുമായി മനീഷ് സിസോദിയ


സിസോദിയയുടെ വാക്കുകള്‍:


'ഗുജറാത്, ഡെല്‍ഹി മുനിസിപല്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റ് തുന്നംപാടുമെന്ന് ഭയന്ന് ബിജെപി അരവിന്ദ് കേജ് രിവാളിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണ്. കേജ് രിവാളിനെ ആക്രമിക്കാന്‍ അവരുടെ എംപി മനോജ് തിവാരി പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. അയാളാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ എഎപി ഇത്തരം ഭീഷണികളില്‍ ഭയപ്പെടുന്നില്ല. തക്കതായ മറുപടി നല്‍കും. ഹിന്ദിയില്‍ ട്വീറ്ററിലൂടെയാണ് സിസോദിയ ആരോപണം ഉന്നയിച്ചത്.

കേജ് രിവാളിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. അഴിമതിയും മുനിസിപല്‍ തെരഞ്ഞെടുപ്പിലെ 'സീറ്റ് വില്‍പനയും' ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. വ്യാപകമായ അഴിമതിയിലും സുഹൃത്തുക്കള്‍ക്കും ബലാത്സംഗവീരന്മാര്‍ക്കും സീറ്റ് വില്‍ക്കുന്നതിലും ജനങ്ങളും എഎപി പ്രവര്‍ത്തകരും കോപാകുലരാണെന്നും കേജ് രിവാളിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

എഎപി എംഎല്‍എയെ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തിരുന്നു. ഡെല്‍ഹി മുഖ്യമന്ത്രിക്ക് അതുണ്ടാകാതിരിക്കട്ടെയെന്നും തിവാരിയുടെ ഹിന്ദിയിലുള്ള ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വധഗൂഢാലോചന ആരോപിച്ച് സിസോദിയ രംഗത്തെത്തിയത്.

Keywords: BJP Conspiring To Kill Arvind Kejriwal, Manoj Tiwari Involved: Manish Sisodia, New Delhi, News, Politics, Assembly Election, Arvind Kejriwal, Allegation, Twitter, AAP, BJP, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia