Arvind Kejriwal | ഗുജറാതിലെ ടിവി ചാനലുകളോട് തെരഞ്ഞെടുപ്പ് ചര്‍ചകള്‍ക്ക് ആം ആദ്മി നേതാവിനെ ക്ഷണിക്കരുതെന്ന് പറഞ്ഞ് ബി ജെ പി ഭീഷണിപ്പെടുത്തി; അമിത് ഷായുടെ പാര്‍ടിയും ജഗദീഷ് താകൂറിന്റെ കോണ്‍ഗ്രസും തമ്മില്‍ ഐ ലവ് യു ബന്ധമെന്നും അരവിന്ദ് കേജ് രിവാള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ് മദാബാദ്: (www.kvartha.com) ബി ജെ പിക്കും കോണ്‍ഗ്രസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ് മി നേതാവുമായ അരവിന്ദ് കേജ് രിവാള്‍. സംസ്ഥാനത്ത് 27 വര്‍ഷത്തെ ബി ജെ പി ഭരണത്തില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും ഒരു മാറ്റത്തിനുവേണ്ടിയാണ് ജനങ്ങള്‍ കാത്തിരിക്കുന്നതെന്നും കേജ് രിവാള്‍ പറഞ്ഞു.

ഗുജറാത് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഇസുദാന്‍ ഗധ്വിയെ താനല്ല തിരഞ്ഞെടുത്തതെന്നും മറിച്ച് 16 ലക്ഷം പേര്‍ പങ്കെടുത്ത അഭിപ്രായ വോടെടുപ്പില്‍ 73 ശതമാനവും ജനങ്ങള്‍ ഇസുദാന്‍ ഗധ്വിക്ക് വോട്ടുകള്‍ രേഖപ്പെടുത്തുകയായിരുന്നുവെന്നും കേജ് രിവാള്‍ പറഞ്ഞു.

Arvind Kejriwal | ഗുജറാതിലെ ടിവി ചാനലുകളോട് തെരഞ്ഞെടുപ്പ് ചര്‍ചകള്‍ക്ക് ആം ആദ്മി നേതാവിനെ ക്ഷണിക്കരുതെന്ന് പറഞ്ഞ് ബി ജെ പി ഭീഷണിപ്പെടുത്തി; അമിത് ഷായുടെ പാര്‍ടിയും ജഗദീഷ് താകൂറിന്റെ കോണ്‍ഗ്രസും തമ്മില്‍ ഐ ലവ് യു ബന്ധമെന്നും അരവിന്ദ് കേജ് രിവാള്‍

ഗുജറാതിലെ എല്ലാ ടിവി ചാനലുകളോടും ആം ആദ്മിയുടെ നേതാവിനെ ക്ഷണിക്കരുതെന്ന് ബിജെപി ഭീഷണിപ്പെടുത്തി. മനീഷ് സിസോദിയയെക്കുറിച്ചുള്ള ചര്‍ചകളില്‍ പോലും ആം ആദ്മി പ്രാതിനിധ്യം ഇല്ലെന്നും കേജ് രിവാള്‍ കുറ്റപ്പെടുത്തി.

മോര്‍ബി പാലം തകര്‍ന്ന് 135 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അരവിന്ദ് കേജ് രിവാള്‍ ആരോപിച്ചു. പാലം പുതുക്കിപണിയുന്നതിന്റെയും പരിപാലനത്തിന്റെയും കരാര്‍ എങ്ങനെയാണ് ക്ലോക് കംപനിക്ക് ലഭിച്ചതെന്നും എന്‍ജിനീയറോ ഉന്നത ഉദ്യോഗസ്ഥനോ രാഷ്ട്രീയക്കാരനോ പ്രതിപട്ടികയില്‍ ഇല്ലാത്തതിന് കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്ന് അമിത് ഷാ ഒരു അഭിമുഖത്തില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പരസ്പരം സ്‌നേഹിക്കുകയാണ്, അവര്‍ക്കിടയില്‍ ഐലവ് യു ബന്ധമാണെന്നും കേജ് രിവാള്‍ പരിഹസിച്ചു.

Keywords: 'BJP, Congress Say ILU (I Love You) To Each Other': Arvind Kejriwal's Top Quotes, Ahmedabad, News, Politics, Assembly Election, AAP, BJP, Congress, Chief Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia