Congress | ഗാന്ധി കുടുംബം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാടിയ

 


ന്യൂഡെല്‍ഹി: (www.kvartha.com) ഗാന്ധി കുടുംബം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാടിയ. തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോബര്‍ട് വാദ്ര നല്‍കിയ അപേക്ഷ രാജസ്താന്‍ ഹൈകോടതി തള്ളിയ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ വിമര്‍ശനം.

Congress | ഗാന്ധി കുടുംബം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാടിയ

ഹരിയാനയിലും രാജസ്താനിലും കേന്ദ്രത്തിലും തങ്ങളുടെ പാര്‍ടി അധികാരത്തിലിരിക്കുമ്പോള്‍ രാഹുലിന്റെ സഹോദരിയും കോണ്‍ഗ്രസ് ജെനറല്‍ സെക്രടറിയുമായ പ്രിയങ്ക ഗാന്ധിയെ വിവാഹം കഴിച്ച റോബര്‍ട് വദ്രക്കെതിരായ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മൗനം വെടിയണമെന്നും ഭാടിയ ആവശ്യപ്പെട്ടു.

വദ്രക്കും മാതാവിനും ബന്ധമുള്ള കംപനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ബികാനീറില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി കഴിഞ്ഞയാഴ്ചയാണ് രാജസ്താന്‍ ഹൈകോടതി തള്ളിയത്.

ഇതൊരു കടര്‍ പാപ്പി പരിവാരം (അങ്ങേയറ്റം അഴിമതി നിറഞ്ഞ കുടുംബം) ആണ്. അഴിമതി നടത്തുകയും വദ്രക്ക് കൈമാറാന്‍ ഭൂമി തട്ടിയെടുക്കുകയും ചെയ്യുക മാത്രമാണ് അവരുടെ ജോലിയെന്ന് ഭാടിയ ആരോപിച്ചു. കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ അഴിമതിക്കേസുകളില്‍ ജാമ്യത്തില്‍ കഴിയുകയാണ്.

അഴിമതിയോട് ഒട്ടും സഹിഷ്ണുത കാണിക്കാത്ത ഒരു സര്‍കാരിന് ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും നാഷനല്‍ ഹെറാള്‍ഡ് കേസില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായ സോണിയാ ഗാന്ധിക്കും രാഹുലിനും എതിരായ അഴിമതി അന്വേഷണത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച രാഹുല്‍ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ശിദിന്റെ പരാമര്‍ശത്തെയും ഭാടിയ വിമര്‍ശിച്ചു. ജാമ്യത്തിലിറങ്ങിയ ഒരാളെ ദൈവവുമായി താരതമ്യം ചെയ്യുന്നത് ഹിന്ദുക്കളുടെ മാത്രമല്ല സമൂഹത്തിന്റെയാകെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

Keywords: BJP alleges Gandhi family 'most corrupt family' in Indian politics, New Delhi, News, Allegation, Congress, Corruption, BJP, Rahul Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia