SWISS-TOWER 24/07/2023

ലഖിംപുര്‍ ഖേരി സംഭവത്തില്‍ പരസ്യ പ്രതികരണം; മനേക ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 07.10.2021) ലഖിംപുര്‍ ഖേരി സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ മനേക ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ വ്യാഴാഴ്ച പുറത്തുവിട്ട പുതിയ 80 അംഗ നിര്‍വാഹക സമിതി അംഗങ്ങളുടെ പട്ടികയില്‍ നിന്നുമാണ് ഇരുവരേയും പുറത്താക്കിയത്.
Aster mims 04/11/2022

ലഖിംപുര്‍ ഖേരി സംഭവത്തില്‍ പരസ്യ പ്രതികരണം; മനേക ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള ലോക്സഭ അംഗമാണ് വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പുര്‍ എംപിയാണ് മനേക. ഒന്നാം മോദി സര്‍കാരില്‍ മന്ത്രിയായിരുന്ന മനേക ഗാന്ധിയെ രണ്ടാം മോദി സര്‍കാരില്‍ ഉള്‍പെടുത്തിയിരുന്നില്ല. മൂന്ന് തവണ എംപിയായിട്ടുള്ള വരുണ്‍ ഗാന്ധിക്ക് അവസരം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതും ഉണ്ടായില്ല. രണ്ടാം മോദി സര്‍കാരിന്റെ പുനഃസംഘടനയിലും വരുണിനെ തഴഞ്ഞിരുന്നു.

ഇതിനിടെയാണ് കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുര്‍ വിഷയത്തില്‍ വരുണ്‍ ഗാന്ധി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. കര്‍ഷകര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടുണ്ടായ അപകടമാണെന്നാണ് ലഖിംപുര്‍ സംഭവത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ന്യായീകരിച്ചിരുന്നത്.

എന്നാല്‍ ഒരു പ്രകോപനവുമില്ലാതെയാണ് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റിതെന്ന് ന്യായീകരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു വരുണ്‍ രംഗത്തെത്തിയത്. വാഹനം ഇടിച്ചുകയറ്റുന്നത് കൂടുതല്‍ വെളിവാക്കുന്ന ദൃശ്യങ്ങള്‍ വരുണ്‍ തുടര്‍ന്നും ട്വീറ്റ് ചെയ്തു.

'വീഡിയോ വളരെ വ്യക്തമാണ്. കൊലപാകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ വീഡിയോ ഓരോ കര്‍ഷകന്റെ മനസിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്വം ഏല്‍ക്കണം. നീതി ലഭ്യമാക്കണം' എന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസവും വരുണ്‍ സമാനമായ വിമര്‍ശനം നടത്തിയിരുന്നു.

Kywords:  BJP Acts Against Varun Gandhi After His Tweets On Farmers Run Over, New Delhi, News, Politics, BJP, Lok Sabha, Twitter, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia