മോഷണക്കുറ്റം: ആദിവാസി ബാലന്റെ കൈ തിളച്ചഎണ്ണയില്‍ മുക്കി

 


ADVERTISEMENT

ഹൈദരാബാദ്: പതിനൊന്ന് വയസ്സുകാരനായ ആദിവാസി ബാലന്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു എന്ന കുറ്റം ആരോപിച്ച് നാട്ടുകാര്‍ ബാലന്റെ കൈ തിളച്ച എണ്ണയില്‍ മുക്കി. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലെ പൊകുരുഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. നാട്ടുകാരുടെ ഈ ക്രൂരശിക്ഷയ്‌ക്കെതിരെ ബാലന്റെ മാതാപിതാക്കള്‍ പരാതിനല്‍കി.

കുട്ടി താമസിക്കുന്ന വീടിന് സമീപത്ത് ജോലിക്കെത്തിയ ജെസിബി ഡ്രൈവറുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ ബലപ്രയോഗത്തിലൂടെ കുട്ടിയുടെ കൈ തിളച്ചഎണ്ണയില്‍ മുക്കിയത്. കുട്ടി മോഷ്ടിച്ചിട്ടില്ലെന്ന് മാതപിതാക്കള്‍ കേണപേക്ഷിച്ചിട്ടും നാട്ടുകാര്‍ അത് ചെവിക്കൊണ്ടില്ല. കൈക്ക് ഗുരുതരമായി പൊള്ളലേറ്റകുട്ടി സമീപത്തെ സ്വകര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപതുദിവസങ്ങള്‍ക്ക് മുന്‍പ് കാര്‍ഷികാവശ്യങ്ങള്‍ക്കായാണ് ബാലന്റെ കുടുംബം പൊകുരു ഗ്രാമത്തിലേക്ക് താമസം മാറ്റിയത്.
മോഷണക്കുറ്റം: ആദിവാസി ബാലന്റെ കൈ തിളച്ചഎണ്ണയില്‍ മുക്കി

Keywords: Hyderabad, Robbery, Child, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia