Air Arabia | പറന്നുയരുന്നതിനിടെ എന്‍ജിനില്‍ പക്ഷികള്‍ ഇടിച്ചു; ശാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം തിരിച്ചിറക്കി
Jan 2, 2023, 18:58 IST
ADVERTISEMENT
കോയമ്പത്തൂര്‍: (www.kvartha.com) പറന്നുയരുന്നതിനിടെ എന്‍ജിനില്‍ പക്ഷികള്‍ ഇടിച്ചതിനെ തുടര്‍ന്ന് ശാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം തിരിച്ചിറക്കി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വിമാനം പറന്നുയരുന്നതിനിടെ രണ്ട് കഴുകന്മാര് ഇടതുവശത്തെ എന്‍ജിനില്‍ ഇടിക്കുകയായിരുന്നു.
ഇതില്‍ ഒരു കഴുകന് എന്ജിന് ബ്ലേഡില്‍ തട്ടി ചത്തു. ഇതോടെ ട്രിപ് റദ്ദാക്കുകയായിരുന്നു. ഏഴ് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കുന്നതെന്ന് എയര്‍പോര്‍ട് ഡയറക്ടര്‍ എസ് സെന്തില്‍ വളവന് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Keywords: Birds hit Sharjah-bound Air Arabia flight before take off at Coimbatore airport, Chennai, News, Flight, Passengers, Probe, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

