Air Arabia | പറന്നുയരുന്നതിനിടെ എന്‍ജിനില്‍ പക്ഷികള്‍ ഇടിച്ചു; ശാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം തിരിച്ചിറക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോയമ്പത്തൂര്‍: (www.kvartha.com) പറന്നുയരുന്നതിനിടെ എന്‍ജിനില്‍ പക്ഷികള്‍ ഇടിച്ചതിനെ തുടര്‍ന്ന് ശാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം തിരിച്ചിറക്കി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വിമാനം പറന്നുയരുന്നതിനിടെ രണ്ട് കഴുകന്‍മാര്‍ ഇടതുവശത്തെ എന്‍ജിനില്‍ ഇടിക്കുകയായിരുന്നു.
Aster mims 04/11/2022

Air Arabia | പറന്നുയരുന്നതിനിടെ എന്‍ജിനില്‍ പക്ഷികള്‍ ഇടിച്ചു; ശാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം തിരിച്ചിറക്കി

ഇതില്‍ ഒരു കഴുകന്‍ എന്‍ജിന്‍ ബ്ലേഡില്‍ തട്ടി ചത്തു. ഇതോടെ ട്രിപ് റദ്ദാക്കുകയായിരുന്നു. ഏഴ് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കുന്നതെന്ന് എയര്‍പോര്‍ട് ഡയറക്ടര്‍ എസ് സെന്തില്‍ വളവന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Keywords: Birds hit Sharjah-bound Air Arabia flight before take off at Coimbatore airport, Chennai, News, Flight, Passengers, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia