ചെയ്യാത്ത കാര്യം ചെയ്‌തെന്ന് പറയിപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നു; ബിനീഷ് കോടിയേരി ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങളോട്; കസ്റ്റഡിയില്‍ മര്‍ദനം നടന്നതായി അഭിഭാഷകന്‍

 


ബംഗളൂരു: (www.kvartha.com 01.11.2020) ചെയ്യാത്ത കാര്യം ചെയ്‌തെന്നു പറയിപ്പിക്കാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിക്കുന്നുവെന്ന് ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബിനീഷിന് ആശുപത്രിയില്‍ പരിശോധന തുടരുകയാണ്.

ഈ സമയത്താണു ബിനീഷ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിനീഷ് ഉടമയായ രണ്ടു കമ്പനികളെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ബിനീഷിന്റെ ആരോഗ്യ വിവരങ്ങള്‍ ഇഡി നല്‍കുന്നില്ലെന്ന് അഭിഭാഷകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിച്ചില്ല. ചെയ്യാത്ത കാര്യം ചെയ്‌തെന്ന് പറയിപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നു; ബിനീഷ് കോടിയേരി  ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങളോട്; കസ്റ്റഡിയില്‍ മര്‍ദനം നടന്നതായി അഭിഭാഷകന്‍

എന്നാല്‍ ബിനീഷിനെ സ്‌കാനിങ്ങിനും രക്ത പരിശോധനയ്ക്കും വിധേയനാക്കിയെന്ന സൂചനകള്‍ ലഭിച്ചു. കസ്റ്റഡി മര്‍ദനം ഉണ്ടായി. എന്താണ് ആരോഗ്യ പ്രശ്‌നമെന്നോ ചികിത്സയെന്നോ വ്യക്തമാക്കുന്നില്ല. സുപ്രീം കോടതി മാനദണ്ഡങ്ങള്‍ ഇഡി ലംഘിക്കുകയാണ്. തിങ്കളാഴ്ച ബിനീഷിനായി ജാമ്യാപേക്ഷ നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടാണ് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യല്‍ മൂലം കടുത്ത നടുവേദന അനുഭവപ്പെട്ടപ്പോഴാണ് ആശുപത്രിയിലേക്കു മാറ്റിയത്. ശിവജി നഗറിലെ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കു ബിനീഷിനെ വിധേയമാക്കി. സഹോദരനും അഭിഭാഷകനും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. പക്ഷേ അവരെ അകത്തേക്ക് കടത്തിവിട്ടില്ല.

അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ബിനീഷിനെ ആശുപത്രിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയും സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ആശുപത്രിയിലേക്കുതന്നെ കൊണ്ടുവന്നു. പിന്നീട് രക്തപരിശോധനയും നടത്തി. ഇവയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ബിനീഷിനെ ഇഡി ഓഫിസിലേക്ക് കൊണ്ടുപോകുകയെന്നാണ് വിവരം.

ബിനീഷിന് ദീര്‍ഘനേരം ഇരുന്നതിനാലുള്ള നടുവേദനയാണെന്നാണ് ഇഡി അധികൃതര്‍ വ്യക്തമാക്കുന്നത്. ബിനീഷിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലായിരുന്നതിനാലാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റാതിരുന്നതെന്നാണ് വിവരം.

നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയില്‍ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത്.

ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് സ്റ്റേറ്റ്മെന്റുകളില്‍ ബിനീഷ് ഒപ്പുവെക്കേണ്ടതുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്ചയും ചോദ്യംചെയ്യല്‍ തുടരും. ഉച്ചയോടെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ച് കോടതിയിലേക്ക് കൊണ്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. ഇനി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയില്ല.

Keywords:  Bineesh Kodiyeri against ED, Bangalore,News,Bineesh Kodiyeri, Hospital, Treatment, Lawyer, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia