SWISS-TOWER 24/07/2023

Bhavani Revanna | '1.5 കോടി രൂപയുടെ കാറാണ്; തന്റെ വാഹനത്തില്‍ തട്ടിയ ബൈക് യാത്രികനോട് ഏതെങ്കിലും ബസിനടിയില്‍ പോയി ചാവാന്‍ ആക്രോശിച്ച് എച് ഡി ദേവഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണ; വാഹനം നന്നാക്കാന്‍ 50 ലക്ഷം തരാന്‍ പറ്റുമോ എന്നും ചോദ്യം'; വീഡിയോ പുറത്തുവന്നതോടെ ഉയരുന്നത് വ്യാപക വിമര്‍ശനം

 


ADVERTISEMENT

ബംഗ്ലൂരു: (KVARTHA) തന്റെ കാറില്‍ തട്ടിയ ബൈക് യാത്രികനോട് ക്ഷുഭിതയാകുന്ന ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച് ഡി ദേവഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കാറിന്റെ വില 1.5 കോടി രൂപയാണെന്നും ഏതെങ്കിലും ബസിനടിയില്‍ പോയി ചാവാനും സ്‌കൂടര്‍ യാത്രികനോട് ഭവാനി ആക്രോശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
Aster mims 04/11/2022

Bhavani Revanna | '1.5 കോടി രൂപയുടെ കാറാണ്; തന്റെ വാഹനത്തില്‍ തട്ടിയ ബൈക് യാത്രികനോട് ഏതെങ്കിലും ബസിനടിയില്‍ പോയി ചാവാന്‍ ആക്രോശിച്ച് എച് ഡി ദേവഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണ; വാഹനം നന്നാക്കാന്‍ 50 ലക്ഷം തരാന്‍ പറ്റുമോ എന്നും ചോദ്യം'; വീഡിയോ പുറത്തുവന്നതോടെ ഉയരുന്നത് വ്യാപക വിമര്‍ശനം

മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക് കാറില്‍ തട്ടുകയായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ആരുടെ ഭാഗത്താണ് കുഴപ്പമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഭവാനിയുടെ സ്വദേശമായ സാലിഗ്രാമത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ആഡംബര വാഹനത്തിലാണു ഭവാനി സഞ്ചരിച്ചിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തിനാണ് തെറ്റായ ഭാഗത്തുകൂടി വണ്ടിയോടിച്ചതെന്നും മരിക്കണമെങ്കില്‍ ഏതെങ്കിലും ബസിനടിയില്‍ കയറണമെന്നും ഭവാനി ബൈക് യാത്രക്കാരനോട് പറയുന്നത് വ്യക്തമായി കേള്‍ക്കാം. അവര്‍ മോശം പദപ്രയോഗം നടത്തുകയും തന്റെ വണ്ടിക്ക് 1.5 കോടി രൂപയുണ്ടെന്ന് ഇടയ്ക്കിടെ പറയുകയും ചെയ്യുന്നുണ്ട്.

മറ്റൊരാള്‍ ഭവാനിയെ ശാന്തയാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് കൂട്ടാക്കാതെ കാര്‍ നന്നാക്കാന്‍ 50 ലക്ഷം തരാന്‍ പറ്റുമോ എന്നും അവര്‍ ചോദിച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഭവാനിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തനിക്ക് ലഭിക്കുന്ന പ്രത്യേക അധികാരം അവര്‍ ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.

ബൈക് യാത്രികന്റെ ഭാഗത്താണ് തെറ്റെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഭവാനിയുടെ ഭര്‍ത്താവ് എച് ഡി രേവണ്ണ കര്‍ണാടക നിയമസഭയില്‍ എംഎല്‍എയാണ്. മക്കളില്‍ ഒരാള്‍ എംപിയും ഒരാള്‍ കര്‍ണാടക ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗവുമാണ്. ബന്ധുക്കളോ പാര്‍ടി വൃത്തങ്ങളോ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

Keywords: Biker Hits Her ₹ 1.5-Crore Car, Deve Gowda's Relative Asks Him To 'Go Die', Bengaluru, News, Bhavani Revanna, Deve Gowda, Social Media, Criticism, Bike Passenger, Allegation, Family, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia