Biker Dies | ബൈക് റേസിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ട്രാകില്‍ വീണ് കഴുത്തിനും നെഞ്ചിനും പരുക്കേറ്റ 20 കാരനായ റൈഡര്‍ക്ക് ദാരുണാന്ത്യം
Nov 14, 2022, 08:07 IST
പനാജി: (www.kvartha.com) ഗോവയിലെ മപൂസയില്‍ ബൈക് റേസിനിടെയുണ്ടായ അപകടത്തില്‍ റൈഡര്‍ മരിച്ചു. 20 കാരനായ മഡ്ഗാവ് സ്വദേശി അഫ്താബ് ശെയ്ക് ആണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ അഫ്താബിന്റെ ബൈകില്‍ മറ്റ് ബൈകുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാവിലെ 11.30ഓടെയാണ് റേസ് ആരംഭിച്ചത്. ക്ലാസ് 4 വിഭാഗത്തിലായിരുന്നു അഫ്താബ് മത്സരിച്ചിരുന്നത്. മോഗ്രിപ് നാഷനല്‍ സൂപര്‍ക്രോസ് ചാംപ്യന്‍ഷിപിന്റെ ഭാഗമായാണ് റേസ് സംഘടിപ്പിച്ചത്. ട്രാകിലേക്ക് വീണ യുവാവിന്റെ കഴുത്തിനും നെഞ്ചിനുമാണ് പരുക്കേറ്റത്. പിന്നില്‍ ഉണ്ടായിരുന്ന റേസറുടെ ബൈകും അഫ്താബിന് മേലേയ്ക്ക് വീണിരുന്നു.
പരുക്ക് ഗുരുതരമായിരുന്നതിനാല്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച ശേഷം ഉടന്‍തന്നെ ഗോവാ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Keywords: News,National,India,Goa,Death,Accident,Accidental Death,bike,Local-News, Biker dies after sustaining injuries on Mapusa race track
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.