Cheating | ഗര്‍ഭാശയ രോഗചികിത്സയ്ക്ക് പോയ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടര്‍ നീക്കം ചെയ്തതായി പരാതി
Nov 16, 2022, 20:50 IST
പട്‌ന: (www.kvartha.com) ഗര്‍ഭാശയ രോഗചികിത്സയ്ക്കു പോയ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടര്‍ നീക്കം ചെയ്തതായി പരാതി. മുസഫര്‍പുരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ സുനിതാ ദേവി (38) എന്ന യുവതിയുടെ വൃക്കയാണ് ഡോക്ടര്‍ തട്ടിയെടുത്തതെന്നാണ് പരാതി.
സംഭവത്തെ തുടര്‍ന്ന് മുസഫര്‍പുരിലെ ശ്രീകൃഷ്ണ മെഡികല്‍ കോളജില്‍ ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുകയാണ് യുവതി. വൃക്ക തട്ടിപ്പ് പുറത്തുവന്നതോടെ ആശുപത്രിയിലെ ഡോക്ടര്‍ ആര്‍കെ സിങ് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് മുസഫര്‍പുരിലെ ശ്രീകൃഷ്ണ മെഡികല്‍ കോളജില്‍ ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുകയാണ് യുവതി. വൃക്ക തട്ടിപ്പ് പുറത്തുവന്നതോടെ ആശുപത്രിയിലെ ഡോക്ടര്‍ ആര്‍കെ സിങ് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.
സെപ്റ്റംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു യുവതിയെ ശ്രീകൃഷ്ണ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വൃക്കകള്‍ നീക്കം ചെയ്തതായി കണ്ടെത്തിയത്.
കുറ്റവാളിയായ ഡോക്ടറെ ഉടന്‍ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകള്‍ തനിക്കു നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു.
Keywords: Bihar woman wants doctor's kidneys for stealing hers, Patna, News, Cheating, Treatment, Complaint, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.