Munni Devi | അലക്കുകാരിയെ എം എല്‍ സി സ്ഥാനാര്‍ഥിയാക്കി റാബ് റി ദേവി; ഞെട്ടല്‍ മാറാതെ മുന്നി ദേവി
May 31, 2022, 17:28 IST
പട്ന: (www.kvartha.com) സ്വന്തമായി ഫോണില്ലാത്തതിനാല്‍ അലക്കുകാരിയെ ആളെ വിട്ട് വിളിപ്പിച്ച് സ്ഥാനാര്‍ഥിത്വം നല്കി റാബ് റി ദേവി. പട്നയില്‍ അലക്ക് ജോലി ചെയ്യുന്ന ദളിത് സമൂഹത്തില്‍ നിന്നുള്ള ഒരു സാധാരണ സ്ത്രീയായ മുന്നി ദേവി ആണ് ആ ഭാഗ്യവതി. റാബ് റി ദേവിയുടെ വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് ആ വാര്‍ത്ത അവര്‍ അറിയുന്നത്. ബക്ത്യാര്‍പുര്‍ സ്വദേശിനിയാണ് മുന്നി.
നിങ്ങള്‍ ആര്‍ജെഡിയുടെ എംഎല്‍സി സ്ഥാനാര്‍ഥിയാണ് എന്ന് അവര്‍ അറിയിച്ചപ്പോള്‍ ഞെട്ടലോടെയാണ് താനത് കേട്ടതെന്ന് മുന്നി പറഞ്ഞു. ഒടുവില്‍ എല്ലാവര്ക്കും അവര്‍ നന്ദി അറിയിച്ചു.
സംഭവത്തെ കുറിച്ച് മുന്നി പറയുന്നത്:
തന്നെ കൂട്ടികൊണ്ടുപോകാന് വീടിന് മുന്നില്‍ മാരുതി ജിപ്സി വാഹനം എത്തിയപ്പോള്‍ ഒന്ന് അമ്പരന്നു. തന്റെ വീട്ടിന് മുന്നില്‍ ഇത്തരമൊരു വാഹനം വന്നുനിന്നതിലാണ് അമ്പരന്നത്. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി പറഞ്ഞുവിട്ടതാണെന്ന് വാഹനത്തിലുള്ളവര്‍ പറഞ്ഞു. അതോടെ കൂടുതല്‍ ആശങ്ക ഉണ്ടായി.
പട്നയില്‍ അലക്ക് ജോലി ചെയ്യുന്ന ദളിത് സമൂഹത്തില്‍ നിന്നുള്ള ഒരു സാധാരണ സ്ത്രീയാണ് താന്‍. ആര്‍ജെഡിയുടെ പ്രതിഷേധ പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും സ്ഥിരമായി പോകാറുണ്ടെന്നതൊഴിച്ചാല് മറ്റു കാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും തന്നെ ഇല്ല. സ്വന്തമായി മൊബൈല്‍ ഫോണ്‍ പോലുമില്ലാത്തത് കൊണ്ടാണ് ആര്‍ജെഡി നേതൃത്വം തന്നെ ആളെ വിട്ട് വിളിച്ചുവരുത്തിയതെന്ന് വന്നവര്‍ പറഞ്ഞു.
താനെന്തെങ്കിലും തെറ്റ് ചെയ്തോ എന്ന ഭയമായിരുന്നു റാബ്റി ദേവി തന്നെ വിളിച്ചുവരുത്തിയപ്പോള്‍ ഉണ്ടായത്. ഈ ഭയത്തോടെ അവരുടെ വീട്ടിലേക്ക് കയറി ചെന്ന തനിക്ക് പിന്നീട് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും സഹോദരന് തേജ്പ്രതാപ് യാദവും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. നിങ്ങള്‍ ആര്‍ജെഡിയുടെ എംഎല്‍സി സ്ഥാനാര്‍ഥിയാണ് എന്ന് അവര്‍ അറിയിച്ചു. ഞെട്ടലോടെയാണ് താനിത് കേട്ടത്.
എം എല്‍ സി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മുന്നിയുടെ പഴയ ഒരു വീഡിയോയും വൈറലായി. റാബ്റി ദേവിയുടെ വസതിയില്‍ സിബിഐക്കും കേന്ദ്ര സര്കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ആണിത്.
ജൂണ്‍ 20-ന് നടക്കുന്ന ബിഹാര്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായി തിങ്കളാഴ്ച മുന്നി പത്രിക സമര്‍പ്പിച്ചു. മൂന്ന് സീറ്റുകളിലാണ് ആര്‍ജെഡിക്ക് വിജയമുറപ്പുള്ളത്. മറ്റു രണ്ടു സീറ്റുകള്‍ യുവാക്കള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ആര്‍ജെഡി യുവ സംഘടനയുടെ അധ്യക്ഷന്‍ ഖാരി ശുഹൈബും യുവനേതാവ് അശോക് കുമാര്‍ പാണ്ഡെയുമാണ് മറ്റു സ്ഥാനാര്‍ഥികള്‍.
Keywords: Bihar: Washerwoman Munni Devi is RJD candidate for MLC polls, Bihar, Patna, Election, Politics, Rally, National, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.