Obituary | 'ഗൃഹപാഠം ചെയ്യാത്തതിന് മരത്തടി കൊണ്ടുള്ള അധ്യാപകന്റെ മര്‍ദനമേറ്റ് 7 വയസ്സുള്ള വിദ്യാര്‍ഥി മരിച്ചു'; തെളിവായി സഹപാഠിയുടെ മൊഴി

 


പാറ്റ്‌ന: (www.kvartha.com) ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപകന്റെ മരത്തടി കൊണ്ടുള്ള മര്‍ദനമേറ്റ് ഏഴ് വയസ്സുള്ള വിദ്യാര്‍ഥിമരിച്ചതായി പൊലീസ്. ബിഹാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്.
സഹര്‍സ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ ലോവര്‍ കെജി വിദ്യാര്‍ഥിയായ ആദിത്യ യാദവ് ആണ് മരിച്ചത്.

ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന്‍ സുജീത് കുമാര്‍ ബുധനാഴ്ച മരത്തടികൊണ്ട് മര്‍ദിച്ചതായി സുഹൃത്തുക്കളിലൊരാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ആദിത്യയെ ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കളും മുതിര്‍ന്ന കുട്ടികളുമാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ അവര്‍ കുട്ടിയെ മര്‍ദിച്ച അധ്യാപകന്റെ അടുത്തേക്ക് കൊണ്ടുപോയിരുന്നു. ആദിത്യ മരിച്ചുവെന്നും മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിക്കണമെന്നും അധ്യാപകന്‍ ഉപദേശിച്ചതായി കൂടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞു. സുജീത് കുമാര്‍ തന്നെയാണ് കുട്ടി ബോധരഹിതനായ കാര്യം പിതാവിനെ അറിയിച്ചത്. എന്നാല്‍ ആശുപത്രില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ഡോ.ദിനേശ് കുമാര്‍ പറഞ്ഞു. ശരീരത്തില്‍ മുറിവുകളൊന്നും ഇല്ലെന്നും പോസ്റ്റ്മോര്‍ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Obituary | 'ഗൃഹപാഠം ചെയ്യാത്തതിന് മരത്തടി കൊണ്ടുള്ള അധ്യാപകന്റെ മര്‍ദനമേറ്റ് 7 വയസ്സുള്ള വിദ്യാര്‍ഥി മരിച്ചു'; തെളിവായി സഹപാഠിയുടെ മൊഴി

അവസാനമായി ഹോളിക്കാണ് ആദിത്യ വീട്ടിലെത്തിയത്. മാര്‍ച് 14 ന് ഹോസ്റ്റലില്‍ തിരികെ പോയതായും ആദിത്യയുടെ പിതാവ് പ്രകാശ് യാദവ് പറഞ്ഞു. 'എന്റെ മകന്‍ സ്‌കൂളില്‍ വെച്ച് ബോധരഹിതനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് വ്യാഴാഴ്ചയാണ് എന്നെ അറിയിച്ചത്. 

പക്ഷേ ഞാന്‍ എത്തുന്നതിന് മുമ്പ് തന്നെ ആദിത്യ മരിക്കുകയും സുജീത് കുമാറിനെ കാണാതാവുകയും ചെയ്തു' എന്ന് കാട്ടി പ്രകാശ് യാദവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച സുജീത് കുമാര്‍ ഇപ്പോള്‍ ഒളിവിലാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords:  Bihar Student, 7, Died In Hostel, Friends Say He Was Assault Over Homework, Patna, News, Police, Complaint, Attack, Allegation, Students, Dead, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia