Accidental Death | പൊലീസ് ബസ് ബൈകുകളുമായി കൂട്ടിയിടിച്ച് 3 യുവാക്കള്‍ തല്‍ക്ഷണം മരിച്ചു, ഒരാള്‍ ജീവനോടെ അഗ്‌നിക്കിരയാകുന്ന വീഡിയോ വൈറല്‍; രോഷാകുലരായി നാട്ടുകാര്‍

 



പട്ന: (www.kvartha.com) പൊലീസ് ബസ് ബൈകുകളുമായി കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. ഒരു യുവാവ് വാഹനത്തിനടിയില്‍ കുടുങ്ങി ജീവനോടെ അഗ്‌നിക്കിരയാവുകയായിരുന്നു. ബുധനാഴ്ച രാവിലെ ബിഹാറിലെ ദിയോരിയ ഗ്രാമത്തില്‍ ചാപ്രസിവാന്‍ ഹൈവേയിലായിരുന്നു ദാരുണ സംഭവം. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പൊലീസ് ബസ് തകര്‍ത്തതായി റിപോര്‍ടുണ്ട്.

കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത, ജയ്പ്രകാശ് നാരായണന്റെ 120-ാം ജന്മവാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത പൊലീസുകാരുമായി തിരികെ വരികയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. 

Accidental Death | പൊലീസ് ബസ് ബൈകുകളുമായി കൂട്ടിയിടിച്ച് 3 യുവാക്കള്‍ തല്‍ക്ഷണം മരിച്ചു, ഒരാള്‍ ജീവനോടെ അഗ്‌നിക്കിരയാകുന്ന വീഡിയോ വൈറല്‍; രോഷാകുലരായി നാട്ടുകാര്‍


ഇടിച്ചതിന് പിന്നാലെ അടിയില്‍ കുരുങ്ങിയ ബൈകുകാരനുമായി ബസ് 90 മീറ്റര്‍ മുന്നോട്ടുപോയി. ഇതിനിടെ, ബസിന്റെ ഇന്ധന ടാങ്കില്‍ തീ പിടിക്കുകയും അപകടത്തില്‍പെട്ട യുവാക്കളിലൊരാള്‍ ബസിനടിയില്‍ കുടുങ്ങുകയും അഗ്‌നിക്കിരയായി കൊല്ലപ്പെടുകയുമായിരുന്നു. ബസും ബൈകും യുവാവും എല്ലാം നിമിഷനേരം കൊണ്ട് കത്തുകയും ചെയ്തു. യുവാവ് ജീവനോടെ കത്തിയെരിയുന്നതിന്റെ വീഡിയോ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

സംഭവത്തിനിടെ ബസില്‍നിന്നും പൊലീസുകാര്‍ വേഗത്തില്‍ ഇറങ്ങിയോടുന്നതും വീഡിയോയില്‍ കാണാം. ബൈക് യാത്രക്കാരായ ഒരാളുടെ മൃതദേഹം ബസിനടിയില്‍നിന്നും മറ്റു രണ്ടുപേരുടെ മൃതദേഹം റോഡില്‍നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 

Keywords:  News,National,India,Patna,Bihar,Accident,Accidental Death,Video,Social-Media,Video,Police, Bihar: On Camera, Burning Man Under Bus, Cops Flee   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia