Killed | പട്‌നയില്‍ ജെഡിയു യുവനേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് പരുക്ക്; പ്രതിഷേധം
Apr 25, 2024, 10:21 IST
പട്‌ന: (KVARTHA) ജെഡിയു (ജനതാദള്‍ യുണൈറ്റഡ്) യുവനേതാവ് സൗരഭ് കുമാര്‍ ബുധനാഴ്ച (24.04.2024) രാത്രി പട്‌നയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിവെപ്പില്‍ പരുക്കേറ്റു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തെ കുറിച്ച് പട്‌ന പൊലീസ് സൂപ്രണ്ട് ഭരത് സോണി പറയുന്നത്: സൗരഭ് കുമാര്‍ രാത്രി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ബൈകിലെത്തിയ നാല് അക്രമികള്‍ സൗരഭ് കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തലയ്ക്കും കഴുത്തിനും വെടിയേറ്റ സൗരഭ് കുമാര്‍ അപ്പോള്‍തന്നെ മരണത്തിന് കീഴടങ്ങി. സൗരഭിന് നേരെ അക്രമികള്‍ രണ്ട് തവണ വെടിയുതിര്‍ത്തപ്പോള്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് മൂന്ന് തവണയും വെടിയേറ്റു. സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ച് വരികയാണ്. രാഷ്ട്രീയവും ബിസിനസ് ബന്ധങ്ങളും ഉള്‍പെടെ എല്ലാ കോണുകളും അന്വേഷിക്കുകയാണെന്ന് എസ്പി ഭരത് സോണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി കൊല്ലപ്പെട്ട സൗരഭ് കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
Keywords: News, National, National-News, Crime-News, Bihar News, Nitish Kumar, Party Leader, Killed, Patna, 4 Men, Bikes, Attacked, Accused, JDU (Janata Dal United), Youth Leader, Saurabh Kumar, Bihar: Nitish Kumar Party Leader Killed In Patna By 4 Men On Bikes.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.