SWISS-TOWER 24/07/2023

കുര്‍ത്ത പ്രധാനമന്ത്രിക്കും പൈജാമ നിതീഷ് കുമാറിനും നല്‍കി; മണ്ഡലത്തില്‍ റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബനിയനും നിക്കറും ധരിച്ചെത്തിയ ബിജെപി എംഎല്‍എ വിനയ് ബിഹാറിയെ നിയമസഭയില്‍ കയറ്റിയില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (www.kvartha.com 29.11.2016) കുര്‍ത്ത പ്രധാനമന്ത്രിക്കും പൈജാമ നിതീഷ് കുമാറിനും നല്‍കിയെന്ന് ബി ജെ പി എം എല്‍ എ. തന്റെ മണ്ഡലത്തില്‍ റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബനിയനും നിക്കറും ധരിച്ച് വേറിട്ട പ്രതിഷേധവുമായെത്തിയ ബിജെപി എംഎല്‍എ വിനയ് ബിഹാറിയെയാണ് അനുചിതമായ വസ്ത്രധാരണത്തിന്റെ പേരില്‍ സഭയില്‍ പ്രവേശിപ്പിക്കാതിരുന്നത്.

തന്റെ കുര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേന്ദ്രസര്‍ക്കാരിനും പൈജാമ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ സംസ്ഥാന സര്‍ക്കാരിനും നല്‍കിയെന്നാണ് എംഎല്‍എയുടെ വാദം. മണ്ഡലത്തില്‍ റോഡ് നിര്‍മിക്കാനായി മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താന്‍ റോഡ് നിര്‍മിക്കാനായി പാടുപെടുകയാണ് .

എന്നാല്‍ റോഡിന്റെ കാര്യത്തില്‍ എല്ലാവരും കൈമലര്‍ത്തുകയാണെന്നാണ് എം എല്‍ എയുടെ പരാതി. അതിനാല്‍ മണ്ഡലത്തിലെ അടിസ്ഥാനസൗകര്യമില്ലായ്മ ശ്രദ്ധയില്‍ കൊണ്ടുവരാനാണു താന്‍ കുര്‍ത്തയും പൈജാമയും ഉപേക്ഷിച്ചു പ്രതിഷേധിച്ചതെന്നും എം എല്‍ എ പറഞ്ഞു.

കുര്‍ത്ത പ്രധാനമന്ത്രിക്കും പൈജാമ നിതീഷ് കുമാറിനും നല്‍കി; മണ്ഡലത്തില്‍ റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബനിയനും നിക്കറും ധരിച്ചെത്തിയ ബിജെപി എംഎല്‍എ വിനയ് ബിഹാറിയെ നിയമസഭയില്‍ കയറ്റിയില്ല


Also Read:
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഉപരോധ സമരം
Keywords:  Bihar MLA reaches Assembly in shorts and vest, denied entry, Prime Minister, Narendra Modi, Chief Minister, BJP, Road, Complaint, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia