'എംഎല്‍എ മദ്യപിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണമോതിരവും തട്ടിപ്പറിച്ചു'; പരാതിയുമായി യാത്രക്കാരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 04.09.2021) അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്തെന്നാരോപിച്ച എം എല്‍ എയ്‌ക്കെതിരെ പരാതിയുമായി യാത്രക്കാരന്‍. എം എല്‍ എ ഗോപാല്‍ മണ്ഡലിനൊപ്പം കോചിലുണ്ടായിരുന്ന യാത്രക്കാരനായ പ്രഹ്ലാദ് പാസ്വാന്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. എം എല്‍ എ മദ്യപിച്ചിരുന്നെന്നും തന്റെ കൈയിലെ സ്വര്‍ണമോതിരം പിടിച്ചുപറിച്ചെന്നും ഇയാള്‍ ആരോപിച്ചു. 
Aster mims 04/11/2022

ഡെല്‍ഹി പൊലീസില്‍ എം എല്‍ എക്കെതിരെ പ്രഹ്ലാദ് പാസ്വാന്‍ പരാതിയും നല്‍കി. ഡെല്‍ഹി റെയില്‍വേ സ്റ്റേഷന്‍ പൊലീസിലാണ് പരാതി നല്‍കിയത്. പട്ന-ഡെല്‍ഹി തേജസ് രാജധാനി എക്സ്പ്രസിലെ എസി കമ്പാര്‍ട്മെന്റിലായിരുന്നു സംഭവം. സ്ത്രീകളടക്കം യാത്ര ചെയ്തിരുന്ന കമ്പാര്‍ട്മെന്റിലായിരുന്നു എം എല്‍ എയും ഉണ്ടായിരുന്നത്. നടപടി ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയുണ്ട്. 

'എംഎല്‍എ മദ്യപിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണമോതിരവും തട്ടിപ്പറിച്ചു'; പരാതിയുമായി യാത്രക്കാരന്‍


ജെ ഡി യു എം എല്‍ എയായ ഗോപാല്‍ മണ്ഡല്‍ മദ്യപിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നെന്നും ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണമോതിരം തട്ടിപ്പറിച്ച് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. 

അതേസമയം യാത്ര ചെയ്യുന്ന സമയത്ത് വയറിന് അസ്വസ്ഥത തോന്നിയത് കൊണ്ടാണ് അത്തരത്തില്‍ വസ്ത്രം ധരിച്ചതെന്ന് വിശദീകരിച്ച് ഗോപാല്‍ മണ്ഡല്‍ രംഗത്തെത്തി. 'അടിവസ്ത്രവും ബനിയനും ധരിച്ചിരുന്നു. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടത് കൊണ്ടാണ് അത്തരത്തില്‍ വസ്ത്രം ധരിക്കേണ്ടി വന്നത്. ഞാന്‍ കള്ളം പറയില്ല.'-ഗോപാല്‍ മണ്ഡല്‍ വിശദീകരിച്ചു.

അടിവസ്ത്രം ധരിച്ച് ട്രെയിനുള്ളില്‍ നില്‍ക്കുന്ന എം എല്‍ എയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Keywords:  News, National, India, New Delhi, MLA, Allegation, Complaint, Train, Passenger, Liquor, 'Bihar MLA In Underwear Was Drunk, Snatched My Gold Ring': Co-Passenger
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia