Snake Bites | കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്; പിന്നീട് സംഭവിച്ചത്!


രാജൗലിയിലെ വനപ്രദേശത്ത് റെയില്‍വേ ട്രാകുകള്‍ സ്ഥാപിക്കുന്ന സംഘത്തിലെ ജീവനക്കാരനായ സന്തോഷ് ലോഹര്‍ ആണ് പാനിനെ തിരിച്ച് കടിച്ച ആ മഹാന്‍
ഒരു തവണയല്ല, മൂന്ന് തവണ കടിച്ചു
പട്‌ന: (KVARTHA) കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്. യുവാവിന്റെ കടിയേറ്റ് പാമ്പ് ചത്തു. ബിഹാറിലെ രാജൗലിയിലാണ് സംഭവം നടന്നത്. രാജൗലിയിലെ ഒരു വനപ്രദേശത്ത് റെയില്‍വേ ട്രാകുകള്‍ സ്ഥാപിക്കുന്ന സംഘത്തിലെ ജീവനക്കാരനായ സന്തോഷ് ലോഹറിനാണ് ഉറങ്ങാന്‍ കിടന്നപ്പോള്‍ പാമ്പുകടിയേറ്റത്. പാമ്പിനെ തിരിച്ചുകടിച്ചാല്‍ കടിയേറ്റയാള്‍ രക്ഷപ്പെടുമെന്ന അന്ധവിശ്വസത്തില്‍ യുവാവ് പാമ്പിനെ പിടികൂടി ഒരുതവണ അല്ല മൂന്ന് തവണ കടിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
യുവാവിന്റെ കടിയേറ്റ പാമ്പ് ഉടന്‍ തന്നെ ചാകുകയും ചെയ്തു. കടിയേറ്റ വിവരം അറിഞ്ഞ് സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ രാജൗലി സബ് ഡിവിഷന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ യുവാവിന്റെ ജീവന്‍ രക്ഷപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
രാത്രി മുഴുവന്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു യുവാവ്. പിറ്റേന്നാണ് വീട്ടിലേക്ക് വിട്ടത്. ഏതു പാമ്പാണ് കടിച്ചതെന്ന് വ്യക്തമല്ലെന്നും മരുന്നിനോട് പ്രതികരിച്ചതിനാല്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നും സന്തോഷിനെ ചികിത്സിച്ച ഡോക്ടര്‍ സതീഷ് ചന്ദ്ര സിന്‍ഹയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.