SWISS-TOWER 24/07/2023

Medical Negligence | അബോധവസ്ഥയിലെത്തിച്ച രോഗിക്ക് യൂറിന്‍ ബാഗിന് പകരം സ്പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം; അവശ്യവസ്തുകള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്ന വിവരം അറിഞ്ഞില്ലെന്ന് മാനേജര്‍!

 


ADVERTISEMENT

പട്ന: (www.kvartha.com) അബോധവസ്ഥയിലെത്തിച്ച രോഗിക്ക് യൂറിന്‍ ബാഗിന് പകരം സ്പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം. ബീഹാറിലെ ഒരു ആശുപത്രിയ്‌ക്കെതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ട്രെയിനില്‍ നിന്ന് വീണ് അബോധവസ്ഥയിലെത്തിച്ച മധ്യവയസ്‌കനാണ് ദാരുണ സംഭവം നേരിട്ടത്.
Aster mims 04/11/2022

തുടര്‍ന്ന് രോഗിയെ പരിശോധനകള്‍ക്ക് വിധേയമാക്കിയശേഷം യൂറിന്‍ ബാഗ് ഘടിപ്പിക്കാനും മരുന്നുകള്‍ നല്‍കാനും ഡോക്ടര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ യൂറിന്‍ ബാഗ് ലഭ്യമല്ലാത്തത് കൊണ്ട് ജീവനക്കാരന്‍ സ്പ്രൈറ്റിന്റെ കുപ്പി ഘടിപ്പിക്കുകയായിരുന്നെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഈ വിവരം ആശുപത്രി മാനേജറെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ചൊവാഴ്ച രാവിലെ യൂറിന്‍ ബാഗ് എത്തിച്ചശേഷമാണ് സ്പ്രൈറ്റ് കുപ്പി മാറ്റിയതെന്നും രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. 

ആശുപത്രിയില്‍ അടിയന്തരസാഹചര്യങ്ങളില്‍ നല്‍കേണ്ട മരുന്നുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ രോഗിയുടെ ജീവന്‍ തന്നെ അപകടവാസ്ഥയിലാക്കിയ ആശുപത്രി ജീവനക്കാരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ബിഹാറിലെ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥയാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു. 

അതേസമയം, യൂറിന്‍ ബാഗ് അടക്കമുള്ള അവശ്യവസ്തുകള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്ന വിവരം അറിഞ്ഞില്ലെന്നാണ് മാനേജറായ രമേശ് കുമാര്‍ പാണ്ഡേയുടെ വിശദീകരണം. വിവരം അറിഞ്ഞ ഉടന്‍ തന്നെ അത്യാവശ്യ സംവിധാനങ്ങളെല്ലാം ആശുപത്രിയില്‍ ഒരുക്കിയെന്ന് രമേശ് പാണ്ഡേ പറഞ്ഞു. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും രമേശ് പറഞ്ഞു.

Medical Negligence | അബോധവസ്ഥയിലെത്തിച്ച രോഗിക്ക് യൂറിന്‍ ബാഗിന് പകരം സ്പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം; അവശ്യവസ്തുകള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്ന വിവരം അറിഞ്ഞില്ലെന്ന് മാനേജര്‍!



Keywords:  News, National, National-News, Health, Health-News, Bihar, Hospital, Sprite Bottle, Urine Bag, Equipment, Bihar: Hospital Uses Sprite Bottle In Place Of Urine Bag Due To Shortage Of Equipment.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia