Attacked | 'ജനല്‍ വാതില്‍ അടക്കുന്നതിനെ ചൊല്ലി തര്‍ക്കം; കുട്ടികള്‍ നോക്കിനില്‍ക്കെ ഹെഡ്മിസ്ട്രസിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് ആക്രമിച്ച് അധ്യാപികമാര്‍'; സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 


ബിഹാര്‍: (www.kvartha.com) ജനല്‍ വാതില്‍ അടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ഹെഡ്മിസ്ട്രസും അധ്യാപികമാരും തമ്മിലുള്ള കൂട്ടത്തല്ലില്‍. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ബിഹാര്‍ പാട്‌നയിലെ കൊറിയ പഞ്ചായത് വിദ്യാലയത്തിലാണ് സംഭവം. കുട്ടികള്‍ നോക്കി നില്‍ക്കെയാണ് അധ്യാപികമാര്‍ പരസ്പരം പോരടിച്ചത്. ആദ്യം ക്ലാസില്‍ നിന്ന് ആരംഭിച്ച തല്ല് പിന്നീട് സ്‌കൂളിനു പുറത്തെ വയലിലേക്ക് എത്തുകയായിരുന്നു.

രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് പ്രധാന അധ്യാപികയെ ചെരിപ്പുകൊണ്ടും വടികൊണ്ടും പൊതിരെ തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. ക്ലസ് റൂമിന്റെ ജനല്‍ വാതില്‍ അടക്കാന്‍ ഹെഡ് മിസ്ട്രസ് ആവശ്യപ്പെടുകയും അത് അധ്യാപിക നിരസിക്കുകയും ചെയ്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്. കാന്തി കുമാരി എന്ന എച് എമും അധ്യാപികയായ അനിത കുമാരിയും തമ്മിലായിരുന്നു തര്‍ക്കം. രൂക്ഷമായ വാക് തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയിലെത്തുകയായിരുന്നു.

വാക് തര്‍ക്കത്തിനൊടുവില്‍ കാന്തി കുമാരി ടീചര്‍ ക്ലാസ് വിട്ടിറങ്ങുകയും അനിത കുമാരി പിറകെ പോയി ചെരിപ്പുകൊണ്ട് അടിക്കുകയുമായിരുന്നു. അതിനിടെ മറ്റൊരു ടീചറും എത്തി കാന്തി കുമാരിയെ മര്‍ദിക്കാനാരംഭിച്ചു. മൂവരും കുട്ടികളെ പോലെ മണ്ണില്‍ മറിഞ്ഞു വീണും മുടി പിടിച്ചു വലിച്ചും ചെരിപ്പുകൊണ്ട് അടിച്ചും പൊരിഞ്ഞ അടിയായിരുന്നു.

Attacked | 'ജനല്‍ വാതില്‍ അടക്കുന്നതിനെ ചൊല്ലി തര്‍ക്കം; കുട്ടികള്‍ നോക്കിനില്‍ക്കെ ഹെഡ്മിസ്ട്രസിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് ആക്രമിച്ച് അധ്യാപികമാര്‍'; സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

പിന്നീട് ആളുകള്‍ ഇടപെട്ടാണ് അടി അവസാനിപ്പിച്ചത്. വിദ്യാര്‍ഥികള്‍ അധ്യാപകരുടെ അടി ഞെട്ടലോടെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. രണ്ട് അധ്യാപകരും തമ്മില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നും അതാണ് അടിയില്‍ കലാശിച്ചതെന്നും ബ്ലോക് എജുകേഷന്‍ ഓഫീസര്‍ സരേഷ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപോര്‍ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Bihar Headmistress Attacked In School, Headmistress Attacked, Video, Social Media, Teachers, Students, Probe, Report, News, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia