സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിയ നിലയില്‍ വീട്ടിനുള്ളില്‍ നിന്നും

 


പാറ്റ്‌ന: (www.kvartha.com 22.02.2020) സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ബെഗുസരായി ജില്ലയിലെ സിപിഎം നേതാവ് രാജീവ് ചൗധരിയെയാണ് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിയ നിലയില്‍ വീട്ടിനുള്ളില്‍ നിന്നും മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയി.

ബിഹാറിലെ മനോപൂറില്‍ ഭഗ്വാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തളര്‍വാതം വന്ന് സമീപത്തെ ഒരു ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കണ്ട് ചൊവ്വാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയ രാജീവ്, ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച തന്റെ മുറിക്കകത്ത് കയറി കിടന്നിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിയ നിലയില്‍ വീട്ടിനുള്ളില്‍ നിന്നും

എന്നാല്‍ പിറ്റേന്ന് രാവിലെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി മരിച്ച നിലയില്‍ രാജീവിനെ കണ്ടെത്തുകയായിരുന്നു. മുറി തുറന്നിട്ട നിലയില്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് നാരായണ്‍ ചൗധരി മാത്രമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്.

രാജീവ് ചൗധരിയെ കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന പൂനം ദേവിയെ ബെഗുസരായിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഭഗ്വാന്‍പൂര്‍ എസ്എച്ച്ഒ ദീപക് കുമാര്‍, എഎസ്‌ഐ വിനോദ് കുമാര്‍ പതക് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

Keywords:  Bihar district committee member found dead in house, Patna, News, Politics, Dead, Dead Body, Police, Case, CPM, Bihar, Patna, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia